|    May 22 Tue, 2018 5:18 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മൗസില്‍ വിമോചനപ്രഖ്യാപനം ഉടന്‍ : അബാദി

Published : 24th June 2017 | Posted By: fsq

 

ബഗ്ദാദ്: സായുധസംഘമായ ഐഎസില്‍നിന്നുള്ള മൗസില്‍ നഗരത്തിന്റെ വിമോചനപ്രഖ്യാപനം ദിവസങ്ങള്‍ക്കകം ഉണ്ടാവുമെന്ന് ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. മൗസിലിന്റെ സമ്പൂര്‍ണ വിമോചനം ദിവസങ്ങള്‍ക്കകം ഉണ്ടാവുമെന്നും അബാദി മാധ്യമങ്ങളോട് പറഞ്ഞു. ഐഎസ് ശക്തികേന്ദ്രമായ പശ്ചിമ മൗസിലിലെ പഴയ നഗരത്തില്‍ ഇറാഖി സൈന്യം ശക്തമായ മുന്നേറ്റം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. മൗസിലിലെ പഴയ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബാബുല്‍ ബീഡിലേക്ക് ഐഎസിനെ തുരത്തുന്ന വീഡിയോദൃശ്യങ്ങള്‍ അസോഷ്യേറ്റഡ് പ്രസ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഐഎസിന് തങ്ങളുടെ അധീന പ്രദേശങ്ങളില്‍ ഭൂരിപക്ഷവും നഷ്ടപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss