|    Aug 18 Fri, 2017 4:08 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മൗസില്‍ ദൗത്യം: ഇറാഖ്-തുര്‍ക്കി വാഗ്വാദം ചൂടുപിടിക്കുന്നു

Published : 25th October 2016 | Posted By: SMR

ബഗ്ദാദ്: ഇറാഖിലെ ഐഎസ് നിയന്ത്രണത്തിലുള്ള തന്ത്രപ്രധാന നഗരമായ മൗസില്‍ പിടിച്ചെടുക്കാനുള്ള സൈനിക നീക്കത്തിന്റെ പേരില്‍ ഇറാഖും തുര്‍ക്കിയും തമ്മില്‍ വാഗ്വാദം മുറുകുന്നു.
ഐഎസുമായി ഏറ്റുമുട്ടുന്ന കുര്‍ദ് പെഷ്‌മെര്‍ഗ സേനയ്ക്ക് മൗസിലിനു പുറത്ത് ക്യാംപ് ചെയ്യുന്ന തുര്‍ക്ക് സൈന്യം സഹായങ്ങള്‍ നല്‍കുന്നതായി തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദിരിം അവകാശപ്പെട്ടതിനു പിന്നാലെയാണ് വിവാദം ചൂടുപിടിച്ചത്.
പെഷ്‌മെര്‍ഗ സേനയുടെ ആവശ്യപ്രകാരം പീരങ്കി, ടാങ്ക് അടക്കമുള്ള സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍, ഇറാഖ് സംയുക്ത ദൗത്യസേനാ കമാന്‍ഡര്‍ തുര്‍ക്കിയുടെ അവകാശവാദം നിഷേധിച്ചു. ഇതിനു പിന്നാലെ തുര്‍ക്കി സൈന്യത്തിന്റെ ആക്രണമണത്തില്‍ 17 അംഗ ഐഎസ് സംഘം കൊല്ലപ്പെട്ടതായി  വിദേശകാര്യമന്ത്രി മൗലീദ് കാവുസ് ഒഗ്‌ലു പറഞ്ഞു. ഇറാഖില്‍ 2000 സൈനികരെ വിന്യസി ക്കാന്‍ തുര്‍ക്കി പാര്‍ലമെന്റ് അനുമതി നല്‍കിയിരുന്നു.
ഐഎസിനെ പുറത്താക്കാനുള്ള ദൗത്യത്തിനായി കുര്‍ദ്, അറബ് സുന്നി സേനയ്ക്കു പരിശീലനം നല്‍കുന്നതിനായി 500 തുര്‍ക്കി സൈനികര്‍ ബാശിക്വയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. പെഷ്‌മെര്‍ഗയുടെ നേതൃത്വത്തില്‍ ഐഎസിനെതിരേ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ കുര്‍ദ് നേതാവ് മസൂദ് ബര്‍സാനി തുര്‍ക്കിക്ക് അനുവാദം നല്‍കിയിരുന്നു. യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തില്‍ നിന്നു സഹായങ്ങള്‍ അപര്യാപ്തമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ദൗത്യത്തില്‍ തുര്‍ക്കിയുടെ സാന്നിധ്യം ശിയാക്കള്‍ക്ക് ഭൂരിപക്ഷമുള്ള ഇറാഖ് ഭരണകൂടുത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക