|    Jan 17 Tue, 2017 12:42 pm
FLASH NEWS

മൗസില്‍ തിരിച്ചുപിടിക്കാനുള്ള ദൗത്യം; സിവിലിയന്‍മാര്‍ പലായനം ചെയ്യുന്നു

Published : 20th October 2016 | Posted By: SMR

ബഗ്ദാദ്: ഇറാഖില്‍ ഐഎസിനെതിരേ ശക്തമായ ആക്രമണം നടക്കുന്ന മൗസിലില്‍ നിന്നു സിവിലിയന്‍മാര്‍ പലായനം ചെയ്യുന്നു. സര്‍ക്കാര്‍ സൈന്യം ആക്രമണം ആരംഭിച്ചതുമുതല്‍ 900ഓളം പേര്‍ അതിര്‍ത്തി കടന്ന് സിറിയയിലെത്തിയതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി അറിയിച്ചു.
മൗസിലില്‍ 15 ലക്ഷത്തോളം പേര്‍ താമസിക്കുന്നുണ്ടെന്നാണു വിവരം. സിറിയയിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുകയാണ് അവരിപ്പോള്‍. മൗസിലില്‍ നിന്നു കൂട്ടപ്പലായനമുണ്ടാവുമെന്ന് യുഎന്‍ നേരത്തേ മുന്നറിയിപ്പുനല്‍കിയിരുന്നു. സിവിലിയന്‍മാരെ ഐഎസ് മനുഷ്യകവചമായി ഉപയോഗിച്ചേക്കുമെന്നും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
അതേസമയം, ആക്രമണത്തിന്റെ മൂന്നാംദിവസമായ ഇന്നലെ മന്ദഗതിയിലായിരുന്നു നീക്കം. ജനവാസകേന്ദ്രങ്ങളുള്‍പ്പെടുന്നതിനാല്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെടാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്.
കുര്‍ദ് പെഷ്‌മെര്‍ഗ സൈന്യവും യുഎസ് നേതൃത്വത്തിലുള്ള വ്യോമ പിന്തുണയും ഇറാഖി സൈന്യത്തിനുണ്ട്. ഐഎസിന്റെ ഏതാനും വാഹനങ്ങള്‍ തകര്‍ത്തതായി ഇറാഖി സൈന്യം അറിയിച്ചു. ഹമദാനിയ നഗരത്തിലാണു ദൗത്യം തുടരുന്നത്. 50,000ഓളം പേരാണ് ഇവിടെ താമസിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക