|    Apr 23 Mon, 2018 5:46 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മൗസിലില്‍ ഇറാഖ് സൈന്യത്തിനു മുന്നേറ്റം

Published : 15th August 2016 | Posted By: SMR

ബഗ്ദാദ്: ഇറാഖിലെ മൗസിലില്‍ നിന്നും ഐഎസ് പ്രവര്‍ത്തകരെ തുരത്താനുള്ള ദൗത്യത്തില്‍ സൈന്യത്തിനു മുന്നേറ്റം. ഇറാഖി സൈന്യവും കുര്‍ദിഷ് സൈന്യവും ചേര്‍ന്ന് നാലു ഗ്രാമങ്ങള്‍ ഐഎസില്‍നിന്നു പിടിച്ചെടുത്തതായാണ് വിവരം. താല്‍ ഹമീദ്, ഖര്‍ഖാശ, അബ്‌സാഖ്, ഖുര താഖ് എന്നീ ഗ്രാമങ്ങളാണ് പിടിച്ചെടുത്തത്. അഞ്ചാമത്തെ നഗരമായ സാതീഹില്‍ പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 2014ല്‍ ഐഎസ് പിടിച്ചെടുത്ത മൗസില്‍ ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ്. കുര്‍ദിഷ് പെഷ്‌മെര്‍ഗ സൈന്യത്തെ ലക്ഷ്യമാക്കി സതീഹില്‍ ഐഎസ് കാര്‍ബോംബുകളയച്ചെങ്കിലും തങ്ങള്‍ക്കു നേരെ എത്തുന്നതിനു മുമ്പ് സൈന്യം അത് നശിപ്പിച്ചു.
പിടിച്ചെടുത്ത ഗ്രാമങ്ങളില്‍ ഐഎസ് സ്ഥാപിച്ച കുഴിബോംബുകള്‍ എന്‍ജിനീയറിങ് സംഘം നിര്‍വീര്യമാക്കിക്കൊണ്ടിരിക്കുകയാണ്. ഐഎസിന്റെ ഏറ്റവും വലിയ സ്വയം പ്രഖ്യാപിത സാമ്രാജ്യമായിരുന്നു മൗസില്‍. ഈ വര്‍ഷത്തോടെ മൗസില്‍ ദൗത്യം പൂര്‍ത്തീകരിക്കുമെന്നാണ് സൈന്യം കരുതുന്നത്. ഖയ്യാര വ്യോമതാവളത്തിനു ചുറ്റുമുള്ള ഗ്രാമങ്ങളാണ് സൈന്യം ലക്ഷ്യം വയ്ക്കുന്നത്. 500 ഓളം യുഎസ് സൈനികരും സൈന്യത്തെ സഹായിക്കുന്നുണ്ട്. റമാദിയും ഫലൂജയും ഐഎസിന് നേരത്തേ നഷ്ടപ്പെട്ടിരുന്നു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss