മൗസിലിലെ പോരാട്ടം : മൃഗശാലയില്‍ ഉപേക്ഷിക്കപ്പെട്ട വന്യ മൃഗങ്ങളെ രക്ഷപ്പെടുത്തി
Published : 12th April 2017 | Posted By: fsq
ബഗ്ദാദ്: യുദ്ധം തകര്‍ത്തെറിഞ്ഞ ഇറാഖിലെ മൗസില്‍ നഗരത്തിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള മൃഗശാലയില്‍ അവശേഷിക്കുന്ന ജീവികളെ ജോര്‍ദാനിലേക്ക് മാറ്റി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സിമ്പ എന്ന സിംഹത്തെയും ലുലയെന്ന കരടിയെയും കിഴക്കന്‍ മൗസിലില്‍ സ്ഥിതിചെയ്യുന്ന മൊന്തസാ അല്‍ മൊറൂര്‍ മൃഗശാലയില്‍ മോശം അവസ്ഥയില്‍ കണ്ടെത്തിയത്. ഇവയുടെ കൂടുകള്‍ അഴുക്കും കാഷ്ഠവും നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. മൃഗ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ചാരിറ്റി ഫോര്‍ പൗസ് ഇന്റര്‍നാഷനലിന്റെ പ്രവര്‍ത്തകരെത്തിയാണ് ഇവയ്ക്കാവശ്യമായ സഹായം നല്കി ജോര്‍ദാനിലേക്ക് മാറ്റാന്‍ നടപടി കൈക്കൊണ്ടത്.
ഐഎസിന്റെ രാജ്യത്തെ അവസാന ശക്തികേന്ദ്രങ്ങളിലൊന്നായ മൗസിലില്‍ മാസങ്ങളായി ശക്തമായ പോരാട്ടം നടക്കുകയാണ്. മൃഗശാല ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
ഇവിടെയുണ്ടായിരുന്ന സിംഹം, കുരങ്ങുകള്‍, മുയലുകള്‍ ഉള്‍പ്പെടെയുള്ള മിക്ക മൃഗങ്ങളും കൊല്ലപ്പെടുകയോ പട്ടിണിമൂലം ചാവുകയോ ചെയ്തിട്ടുണ്ട്. കണ്ടെത്തിയ രണ്ടു മൃഗങ്ങള്‍ക്കും പോഷകാഹാരക്കുറവു മൂലമുള്ള നിരവധി രോഗങ്ങളുണ്ട്.


......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.