|    Oct 16 Tue, 2018 3:55 pm
FLASH NEWS

മൗലികമായ ചര്‍ച്ചകള്‍ക്കുള്ള ഇടം ഇല്ലാതാവുന്നു: ഡോ. കെ എം സീതി

Published : 22nd September 2017 | Posted By: fsq

 

കോട്ടയം: മൗലികമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇടം നല്‍കാതെ ഗോഹത്യയുടെ രാഷ്ട്രീയവും അസഹിഷ്ണുതയും സജീവമാക്കി നിലനിര്‍ത്താനാണ് ഭരണകൂടം ആഗ്രഹിക്കുന്നതെന്ന് എംജി സര്‍വകലാശാല ഇന്‍ര്‍നാഷനല്‍ റിലേഷന്‍സ് മുന്‍ ഡയറക്ടര്‍ ഡോ. കെ എം സീതി. നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ ജിഎസ്ടി പ്രാബല്യത്തിലാക്കി. ലോക സമാധാന ദിനത്തില്‍ ഐപ്‌സോ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണ്‍വന്‍ഷനും ‘ഇന്ത്യയുടെ വിദേശ നയ വ്യതിയാനങ്ങളും പുതിയ ഫാഷിസ്റ്റ് മുഖവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറും  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടിനുള്ളില്‍ കേന്ദ്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഫെഡറല്‍ സംവിധാനത്തിന് മാറ്റമുണ്ടാവുകയും സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം പരിമിതമാവുമെന്നും അദ്ദേഹം വിശദീകരിച്ചു. ഐപ്‌സോ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി ബി ബിനു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, ഐപ്‌സോ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. കെ അനില്‍കുമാര്‍, എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. എ ജോസ്, അഡ്വ. കെ ആര്‍ ശ്രീനിവാസന്‍, ശ്രീധര്‍ സത്യവാന്‍, ഐപ്‌സോ ജില്ലാ പ്രസിഡന്റ് ബാബൂ ജോസഫ്,ജില്ലാ സെക്രട്ടറി ബൈജു വയലത്ത്  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss