|    May 25 Thu, 2017 2:14 pm
FLASH NEWS

മൗനാക്ഷരങ്ങള്‍ : ബധിരര്‍ മാത്രം അഭിനേതാക്കളാവുന്ന സിനിമ തുടങ്ങി

Published : 21st March 2017 | Posted By: fsq

 

കോഴിക്കോട്: ബധിര കലാകാരന്മാര്‍ മാത്രം അഭിനേതാക്കളാവുന്ന മൗനാക്ഷരങ്ങള്‍ എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം ഐ എന്‍ എസ് പ്രസിഡന്റ് പി വി ചന്ദ്രന്‍ നിര്‍വഹിച്ചു.
ചലച്ചിത്രതാരം കോഴിക്കോട് നാരായണന്‍ നായര്‍ ആദ്യ ക്ലാപ്പടിച്ചു. അഭിനേതാക്കളായ ഇല്ലികെട്ട് നമ്പൂതിരി, വിനോദ് കോവൂര്‍, കസബ സി ഐ പി പ്രമോദ്, ഭചസ് പ്രസിഡന്റ് പി. ശശിധരന്‍, കെ കെ പ്രേമന്‍, അഡ്വ. ശ്രീജിത്ത് കുമാര്‍, ഹസീന മായനാട്, ഫിറോസ് വട്ടോളി, മൗനാക്ഷരങ്ങളുടെ സംവിധായകന്‍ ദേവദാസ് കല്ലുരുട്ടി, രഞ്ജിത്ത് കുന്ദമംഗലം, മനോജ് മുത്തേരി, രാജീവ് കൗതുകം, താമരശ്ശേരി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് വി പി ഉസ്മാന്‍, സഹ സംവിധായകന്‍ ബവീഷ് ബാല്‍ സംസാരിച്ചു. സോഷ്യല്‍വെല്‍ഫെയര്‍ സൊസൈറ്റി താമരശ്ശേരിയുടെ സഹകരണത്തോടെ ശക്തിക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന മൗനാക്ഷരങ്ങള്‍ സിനിമയുടെ സംവിധാനം ദേവദാസ് കല്ലുരുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. രഞ്ജിത്ത് കുന്ദമംഗലവും മനോജും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ  തിരക്കഥയും കാമറയും നിര്‍വഹിക്കുന്നത് രാജീവ് കൗതുകമാണ്. വിദ്യാര്‍ഥികളടക്കം ബുദ്ധിശാലികളും പ്രതിഭകളുമായ പതിഞ്ചോളം ബധിരരാണ് തങ്ങളുടെ സര്‍ഗ ശേഷി സമൂഹത്തിനുമുന്നില്‍ മൗനാക്ഷരങ്ങളിലൂടെ തുറന്നുകാട്ടുന്നത്. നാട്ടിന്‍പുറത്തെ ഒരു സാധാരണ കുടുംബത്തിലെ മിടുക്കനായ  വിദ്യാര്‍ഥിയെ സംഗീതം പഠിപ്പിക്കാന്‍ വേണ്ടി സ്വന്തം അമ്മ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day