|    Jul 21 Fri, 2017 4:22 pm
FLASH NEWS

മൗണ്ട് സിയോണ്‍ ലോ കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം

Published : 21st March 2017 | Posted By: fsq

 

പത്തനംതിട്ട: മൗണ്ട് സിയോണ്‍ ലോ കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനം. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ സൈദ് ഷെറീക്ക് നാസര്‍ (19), ഷാലോം സി എബ്രഹാം (18) എന്നിവരെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചത്.
കോളജില്‍ നിരന്തരമായി ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ നാലാം വര്‍ഷ വിദ്യാര്‍ഥികള്‍ മാനസീകമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തവരെയാണ് ഇന്നലെ ഹോസ്റ്റലില്‍ നിന്നും വിളിച്ചുകൊണ്ടുപോയി ഓമല്ലൂരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ താമ്‌സിക്കുന്ന റൂമില്‍ കെണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഹോസ്റ്റലില്‍ നിന്നും ബലമായാണ് ഓമല്ലൂരിലുള്ള ഹോസ്റ്റലിലേക്ക് കണ്ടുപോയത്. വരുന്നില്ല എന്നു പറഞ്ഞിട്ടും ഞങ്ങള്‍ സീനിയേഴ്‌സാണ് വന്നില്ലങ്കില്‍ നിന്നെയൊക്കെ കൊന്നുകളയുമെന്നും പറഞ്ഞതായി പരിക്കേറ്റവര്‍ പറഞ്ഞു. തുടന്ന് ഓമല്ലൂരിലെ അവരുടെ റൂമില്‍ വച്ച് മദ്യപിക്കാന്‍ ആവശ്യപ്പെട്ടു. സീനിയര്‍ വിദ്യാര്‍ഥികളായ ഗൗതം, അമ്പാടി, മഹാദേവന്‍ എന്നിവരാണ് തങ്ങളെ മര്‍ദ്ദിച്ചെതെന്ന്  സൈദ് ഷെറീക്ക് നാസറും ഷാലോം സി എബ്രഹാം പറഞ്ഞു. മര്‍ദ്ദനത്തിനിരയായ സൈദ് ഷെറീക്ക് നാസര്‍ വികലാംഗനാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക