|    Jan 23 Mon, 2017 4:06 pm

മ്ലാവ് വേട്ട: വിലങ്ങുമായി രക്ഷപ്പെട്ട പ്രതികളെ പിടികൂടാനാവാതെ വനംവകുപ്പ്

Published : 1st September 2016 | Posted By: SMR

തൊടുപുഴ: മ്ലാവിറച്ചിയുമായി പിടിയിലായവര്‍ രക്ഷപ്പെട്ട കേസില്‍ പ്രതികളെ പിടികൂടാനാകാത്തത് വനം വകുപ്പിന് തലവേദനയാകുന്നു.വിലങ്ങുമായി പ്രതികള്‍ രക്ഷപെട്ട സംഭവുമാമായി ബന്ധപ്പെട്ട് വനംവകുപ്പും ഡിപ്പാര്‍ഡ്‌മെന്റ്തല അന്വേഷണം നടത്തിവരികയാണ്.ചില വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനും നീക്കം നടക്കുന്നതായി ഉന്നതോദ്യോഗസ്ഥര്‍ സൂചന നല്‍കുന്നു.സംഭവത്തെക്കുറിച്ച് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി എന്‍ സജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷിച്ചിരുന്നു.പ്രതികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയ നേതൃത്വം ഇടപെടുന്നതായും സൂചനയുണ്ട്.
കഴിഞ്ഞമാസം 29നാണ് വെള്ളത്തൂവല്‍ പോലിസ് നടത്തിയ പരിശോധനയില്‍ 20 കിലോ മ്ലാവ് ഇറച്ചിയുമായി ഒരാള്‍ പിടിയിലാകുന്നത്.
ആനച്ചാല്‍ തട്ടാത്തിമുക്ക് പുത്തന്‍പുരക്കല്‍ പ്രസാദ് ചുരുളി (40),കണ്ണന്‍ദേവന്‍ കമ്പനി എസ്റ്റേറ്റ് കടലാര്‍ എസ്‌റ്റേറ്റിലെ താമസക്കാരന്‍ കറുപ്പസ്വാമി(40) എന്നിവരാണ് വനംവകുപ്പിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.പുലര്‍ച്ചെ പസാദിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങുന്നത്.തുടര്‍ന്ന് കേസ് വനംവകുപ്പിന് കൈമാറി.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു കൂട്ട് പ്രതിയും പിടിയിലായിരുന്നു.
മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാത്തത് വനം വകുപ്പിനു നാണക്കേടായി.സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ ഉന്നതല സമ്മര്‍ദം ശക്തമാണ്.മൂന്നാര്‍ റേഞ്ചിലെ കടലാര്‍ മേഖലയില്‍ നിന്നാണ് പ്രസാദ് ഉള്‍പ്പെടെ മൂന്നുപേര്‍ ചേര്‍ന്ന് മ്ലാവിനെ വേട്ടയാടിയത്.ഇറച്ചി കൊണ്ട് വരാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു.വെള്ളത്തൂവല്‍ മേഖലയില്‍ വ്യാപകമായി കാട്ടിറച്ചി എത്തുന്നതായാണ് വിവരം.എന്നാല്‍ വനം വകുപ്പ് പരിശോധനയില്‍ കാര്യമായൊന്നും കണ്ടെത്താനും സാധിച്ചിട്ടില്ല.കൈയില്‍ കിട്ടിയ പ്രതികളെ നഷ്ടപ്പെടുത്തിയതില്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും അമര്‍ഷമുണ്ട്.
മൂന്നാര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആണ് കേസ് അന്വേഷണം നടത്തിയിരുന്നത്.
ഇദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകുമെന്നാണ് വിവരം. ഇതിന് മുന്‍പ് പ്രതികളെ ഉടന്‍ പിടികൂടാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് ഉദ്യോഗസ്ഥര്‍. അതേ സമയം കേസില്‍ ഒരാള്‍ കൂടി ഉള്‍പ്പെട്ടതായാണ് വിവരം.
ഇയാളെയും അന്വേഷിച്ച് വരികയാണ്. പ്രതികള്‍ കാട്ടിനുള്ളിലെ ഒളിത്താവളങ്ങളില്‍ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതേ സമയം മൂവരും തമിഴ്‌നാടിന് കടന്നതായും വിവരം ലഭിക്കുന്നുണ്ട്.മൂന്ന് പ്രതികളുടെയും വീടുകളിലും ബന്ധുവീടുകളില്‍ പരിശോധന തുടരുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക