|    Sep 26 Tue, 2017 2:10 am
FLASH NEWS

മ്ലാവിന്‍ കൊമ്പുകളുമായി യുവാവ് പിടിയില്‍

Published : 2nd December 2016 | Posted By: SMR

അടിമാലി: വീട്ടില്‍ സൂക്ഷിച്ച മൂന്നു മ്ലാവിന്‍ കൊമ്പുകളുമായി യുവാവിനെ വനപാലകര്‍ അറസ്റ്റ് ചെയ്തു. അടിമാലി വള്ളപ്പടി സ്വദേശി ബെന്നി(45)യെയാണ് പനംകൂട്ടി ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചര്‍ എം വിജയന്റെ നേതൃത്വത്തിലൂള്ള സംഘം വീട്ടില്‍ നിന്നും പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. അടിമാലി റേഞ്ച് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ ബെന്നിയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് കൊമ്പ് പിടികൂടിയത്. ഇതു 40 വര്‍ഷമായി തന്റെ വീട്ടില്‍ ഉള്ളതാണെന്ന് ബെന്നി വനപാലകര്‍ക്ക് മൊഴി നല്‍കി. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.പോലിസുകാരന് എതിരേ യുവതിയുടെ പരാതികടുത്തുരുത്തി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നാലര വര്‍ഷക്കാലം പീഡിപ്പിച്ച പോലിസുകാരനെതിരേ യുവതിയുടെ പരാതി. യുവതിയുടെ പേരില്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ വിറ്റും പണയപ്പെടുത്തിയും അഞ്ചര ലക്ഷം രൂപയും പതിനേഴര പവന്‍ സ്വര്‍ണവും തട്ടിയെടുത്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. മലപ്പുറം എംഎസ്പിയിലെ പോലിസുകാരനായ കോട്ടയം കോതനല്ലൂര്‍ മാഞ്ഞൂര്‍ സ്വദേശിയായ യുവാവിനെതിരെയാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതി കണ്ണൂര്‍ ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കിയത്. മലപ്പുറം എംഎസ്പിയില്‍ ജോലി ചെയ്യുന്ന യുവാവ് നാല് വര്‍ഷം മുമ്പാണ് യുവതിയുമായി പരിചയത്തിലാവുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ച യുവതി ആദ്യ വിവാഹത്തിലെ രണ്ട് കുട്ടികളുമായി ജീവിക്കുന്ന വിവരം മനസ്സിലാക്കി വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കുകയായിരുന്നു. വിവാഹം ചെയ്തതിന് ശേഷം മാത്രമേ കൂടെ താമസിക്കാന്‍ പറ്റൂ എന്ന് പറഞ്ഞ യുവതിയെ പുന്നക്കുളങ്ങരയില്‍ വച്ച് താലികെട്ടിയതായും പരാതിയില്‍ പറയുന്നു. ഇതിനിടയില്‍ തന്റെ പേരില്‍ കണ്ണൂരുള്ള  പാളയത്ത്‌വളപ്പിലുണ്ടായിരുന്ന പത്ത് സെന്റ് സ്ഥലം വില്‍ക്കുകയും ഒമ്പതര സെന്റ് സ്ഥലം പണയപ്പെടുത്തിയും അഞ്ചര ലക്ഷം രൂപയും കൈക്കലാക്കി. പീഡനവും വധഭീഷണിയും സഹിക്കാതെ വന്നതോടെയാണ് യുവതി പോലിസിനും മലപ്പുറം എംഎസ്പി കമാന്‍ഡന്റിനും പരാതി നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക