|    Dec 13 Wed, 2017 6:49 pm
FLASH NEWS

മ്ലാവിനെ വേട്ടയാടിയ കേസില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Published : 29th October 2016 | Posted By: SMR

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തുനിന്ന് മ്ലാവിനെ വേട്ടയാടി ഇറച്ചി കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതിയെ പിടികൂടി. പിണവൂര്‍കുടി പുത്തന്‍പുരയ്ക്കല്‍ സുകുമാരന്‍ (56) നെയാണ് കുട്ടമ്പുഴ റേഞ്ച് ഓഫിസറും സംഘവും പിടികൂടിയത്. 2014ല്‍ ക്വാളിസ് കാറില്‍ കടത്തുകയായിരുന്ന എട്ട് കിലോ മ്ലാവിറച്ചി തട്ടേക്കാട് ചെക്ക് പോസ്റ്റില്‍വച്ചാണ് വനപാലകര്‍ പിടികൂടിയത്. കേസില്‍ അറക്കമറ്റത്തില്‍ മോഹന്‍ദാസ്, പിണവൂര്‍ കൂടി സ്വദേശി സുനിഷ് (28) എന്നിവരെ പിന്നീട് പിടികൂടി. ഇതോടെ പ്രധാന പ്രതി സുകുമാരന്‍ ഒളിവില്‍ പോവുകയായിരുന്നു. പ്രതി നാട്ടിലെത്തിയതറിഞ്ഞ് പിണവൂര്‍കൂടിയില്‍നിന്നും വനപാലകര്‍ പിടികൂടുകയായിരുന്നു. മ്ലാവിനെ വേട്ടയാടാന്‍ ഉപയോഗിച്ച തോക്ക് വീടിന് സമീപത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തു. റെയ്ഞ്ച് ഓഫിസര്‍ ടി എസ് സേവ്യര്‍,  കെ ടി ജോയ്, ജസ്റ്റിന്‍ തോമസ്, ടി എ ഷാജി, കെ പി രമേശന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക