|    Nov 16 Fri, 2018 10:10 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മ്യൂണിക്കില്‍ വെടിവയ്പ് ;4 പേര്‍ക്ക് പരിക്ക്

Published : 14th June 2017 | Posted By: fsq

 

മ്യൂണിക്ക്: ജര്‍മന്‍ നഗരമായ മ്യൂണിക്കിന്റെ പ്രാന്തഭാഗത്തുള്ള റെയില്‍വേസ്‌റ്റേഷനില്‍ വെടിവയ്പ്. നാലു പേര്‍ക്ക് പരിക്കേറ്റതായി പോലിസ് അറിയിച്ചു. തലയ്ക്ക് വെടിയേറ്റ വനിതാ പോലിസ് ഉദ്യോഗസ്ഥയുടെ നില ഗുരുതരമാണ്. അക്രമിയെ പോലിസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ സൗത്ത് ബാന്‍ സ്‌റ്റേഷനിലാണ് അക്രമി വെടിവയ്പ് നടത്തിയത്. വ്യക്തിപരമായ കാരണങ്ങളാണ് ഇയാളെ വെടിവയ്പിന് പ്രേരിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss