|    Apr 25 Tue, 2017 5:58 pm
FLASH NEWS

മ്യാന്‍മറില്‍ 28 റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു

Published : 15th November 2016 | Posted By: SMR

നേയ്പിഡോ: മ്യാന്‍മറിലെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷാ സേനയുമായുണ്ടായ സംഘര്‍ഷത്തില്‍ 28 റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി പ്രദേശമായ റാഖൈനിലാണ് സംഭവം.
മുന്നു റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതായി മനുഷ്യാവകാശ സംഘടനകള്‍ നേരത്തേ അറിയിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചവരെയാണ് കൊലപ്പെടുത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍, കഴിഞ്ഞമാസം റോഹിന്‍ഗ്യകള്‍ക്കെതിരേ രൂക്ഷമായ ആക്രമണം നടന്ന റാഖൈന്‍ അടക്കമുള്ള ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശങ്ങള്‍ സൈനിക നിയന്ത്രണത്തിലാണെന്നും സര്‍ക്കാര്‍ റിപോര്‍ട്ടുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. വിദേശ സായുധ സംഘങ്ങളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യന്‍ മുസ്‌ലികള്‍ക്കു നേരെ അക്രമം അഴിച്ചുവിടുന്നത്. കഴിഞ്ഞമാസം 22 മുതല്‍ ഈമാസം 10 വരെ സൈന്യം അക്രമങ്ങള്‍ അഴിച്ചുവിട്ട വടക്കന്‍ മോഡ്ഗാവിലെ മൂന്ന് റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ യുഎന്‍ അന്വേഷണ സംഘം സന്ദര്‍ശിക്കണമെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. 430 റോഹിന്‍ഗ്യന്‍ വീടുകളാണ് ഇവിടെ സൈന്യം തകര്‍ത്തത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day