|    Feb 28 Tue, 2017 6:19 am
FLASH NEWS

മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ തീവച്ച് നശിപ്പിക്കുന്നു

Published : 14th November 2016 | Posted By: SMR

നേയ്പിഡോ: വടക്കന്‍ മ്യാന്‍മറിലെ മൗങ്ഡ്യൂ മേഖലയിലെ റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ തീവച്ചു നശിപ്പിച്ചതായി റിപോര്‍ട്ട്. മേഖലയുെട ഉപഗ്രഹ ചിത്രങ്ങള്‍ ആധാരമാക്കി മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആണ് വാര്‍ത്ത പുറത്തുവിട്ടത്. സംഭവത്തില്‍ യുഎന്‍ അന്വേഷണം നടത്തണമെന്നും ന്യൂയോര്‍ക്ക് ആസ്ഥാനമായ സംഘടന ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 22നും നവംബര്‍ 10നും ഇടയ്ക്ക് 430 കെട്ടിടങ്ങള്‍ ഇവിടെ തകര്‍ന്നതായും സംഘടന വ്യക്തമാക്കുന്നു. റോഹിന്‍ഗ്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളായ പിയോങ് പിറ്റ്, കെയ്റ്റ് യോ പെയ്ന്‍, വാ പിയെക്ക് എന്നിവയാണു തകര്‍ന്നടിഞ്ഞതായി കാണപ്പെടുന്നത്. വ്യാപകമായ രീതിയിലുള്ള നശീകരണം സംഘടന സ്ഥിരീകരിക്കുന്നില്ലെങ്കിലും നിലവിലുണ്ടായിരുന്നതില്‍ നിന്നു വ്യത്യസ്തമാണു സ്ഥിതിഗതികളെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day