|    Mar 24 Fri, 2017 1:50 pm
FLASH NEWS

മ്യാന്‍മറില്‍ ഭൂകമ്പം; ഒരു മരണം

Published : 25th August 2016 | Posted By: SMR

നേയ്പിഡോ: മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് പുരാതന നഗരമായ ബഗാനിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മധ്യ-വടക്കന്‍ പട്ടണമായ ചൗകില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മ്യാന്‍മറിനു പുറമെ ഇന്ത്യ, ബംഗ്ലാദേശ്, തായ്‌ലന്‍ഡ് രാജ്യങ്ങളെയും ഭൂചലനം ബാധിച്ചു.
ഭൂകമ്പത്തെത്തുടര്‍ന്ന് കൊല്‍കത്ത, ധക്ക, നേയ്പിഡോ, യംഗൂണ്‍, ബാങ്കോക്ക് നഗരങ്ങളിലെ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയില്‍ 20 പേര്‍ക്ക് പരിക്കേറ്റു. തായ് തലസ്ഥാനം ബാങ്കോക്കിലെയും മ്യാന്‍മറിലെ ഏറ്റവും വലിയ നഗരം യംഗൂണിലെയും ഉയരം കൂടിയ കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ കുലുങ്ങി. മ്യാന്‍മര്‍ തലസ്ഥാനം നേയ്പിഡോയില്‍ പാര്‍ലമെന്റ് മന്ദിരമടക്കമുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇന്ത്യയില്‍ കൊല്‍ക്കത്തയ്ക്കു പുറമേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക