|    Jul 23 Mon, 2018 11:20 pm
FLASH NEWS
Home   >  National   >  

മ്യാന്‍മറില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കണം: വിഎച്ച്പി

Published : 20th September 2017 | Posted By: shins

ന്യൂഡല്‍ഹി: മ്യാന്‍മാറില്‍ നിന്നും വരുന്ന ഹിന്ദുക്കളായ അഭയാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കണമെന്ന്
വിഎച്ച്പി നേതാവ് അചിന്ത്യ ബിശ്വാസ്. ബംഗ്ലാദേശിലെയും മ്യാന്‍മാറിലേയും ഹിന്ദു അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നയം രൂപീകരിക്കുന്നതിന് വിഎച്ച്പിയും ആര്‍എസ്എസും സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും അചിന്ത്യ ബിശ്വാസ് റോയിറ്റേര്‍സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഹിന്ദു കുടുംബംങ്ങള്‍ക്ക് ഇന്ത്യയിലേക്കല്ലാതെ മറ്റെവിടേക്കാണ് പോകാനാകുകയെന്നും ഇതാണ് ഹിന്ദുക്കളുടെ ജന്മസ്ഥലമെന്നും ബിശ്വാസ് പറയുന്നു. അതേസമയം, ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും ഹിന്ദു അഭയാര്‍ത്ഥികള്‍ ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്ന് മറ്റൊരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിറ്റേര്‍സ് റിപോര്‍ട്ട് ചെയ്യുന്നു. റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ ഇന്ത്യയില്‍ നിന്നും നാടുകടത്താന്‍ കേന്ദ്രം നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് വിഎച്ച്പിയുടെ ആവശ്യം ഉയര്‍ന്നത്.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss