|    Jul 21 Sat, 2018 1:18 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മ്യാന്‍മറിലേക്കു പ്രവേശന സ്വാതന്ത്ര്യം വേണമെന്ന് യുഎന്‍ സംഘം

Published : 20th September 2017 | Posted By: fsq

ജനീവ: റോഹിന്‍ഗ്യര്‍ക്കെതിരായ ആക്രമണങ്ങളില്‍ അന്വേഷണത്തിന് മ്യാന്‍മറിലേക്ക് പ്രവേശന സ്വാതന്ത്ര്യം വേണമെന്ന് യുഎന്‍ മനുഷ്യാവകാശ അന്വേഷണസംഘം. മനുഷ്യാവകാശ ലംഘനം നടന്നതായി ആരോപിക്കപ്പെടുന്ന പ്രദേശങ്ങള്‍ നേരിട്ടുകാണുകയെന്നത് സുപ്രധാനമാണെന്ന് സംഘം തലവന്‍ മാര്‍സുകി ദാറുസ്മാന്‍ പറഞ്ഞു. രാജ്യത്തേക്ക് തടസ്സങ്ങളില്ലാത്ത പ്രവേശനത്തിന് ആവശ്യപ്പെടുന്നതായും ദാറുസ്മാന്‍ വ്യക്തമാക്കി. അടിയന്തരമായ ശ്രദ്ധപതിയേണ്ട മനുഷ്യാവകാശ പ്രതിസന്ധിയാണ് മ്യാന്‍മറിറില്‍ തുടരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വര്‍ഷം മാര്‍ച്ചിലാണ് മ്യാന്‍മറിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. മ്യാന്‍മര്‍ സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് യുഎന്‍ സംഘം. റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളിലെ സൈനിക അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ യുഎന്നിന്റെ അന്വേഷണ പരിധിയിലുള്‍പ്പെടുന്നു. രാജ്യത്ത് പ്രവേശിക്കുന്നതിനായി മ്യാന്‍മര്‍ സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് അന്വേഷണസംഘം തലവന്‍ മര്‍സൂകി ദാരുസ്മാന്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അറിയിച്ചു. അന്വേഷണത്തില്‍ ഉടന്‍ പുരോഗതി നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. അടുത്തവര്‍ഷം മാര്‍ച്ചിനു മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നിര്‍ദേശം. എന്നാല്‍, ഈ കാലാവധി അപര്യാപ്തമാണെന്ന്്് ദാരുസ്മാന്‍ അറിയിച്ചു. മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത്് സംഘര്‍ഷാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ അന്വേഷണത്തിനു കൂടുതല്‍ സമയം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.2015 ഒക്ടോബറിലാണ് റാഖൈന്‍ സംസ്ഥാനത്ത് സൈനിക ഇടപെടല്‍ ആരംഭിച്ചത്. സൈന്യം റോഹിന്‍ഗ്യന്‍ വംശജരെ കൊലപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതായും ഗ്രാമങ്ങള്‍ ചുട്ടെരിക്കുന്നതായും റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം 25ന് ആരംഭിച്ച സൈനിക ആക്രമണങ്ങളെത്തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ വീണ്ടും രൂക്ഷമായത്. നാലാഴ്ചയ്ക്കിടെ 4.1 ലക്ഷത്തിലധികം റോഹിന്‍ഗ്യര്‍ റാഖൈന്‍ സംസ്ഥാനത്തുനിന്ന് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കു പലായനം ചെയ്തിരുന്നു. റോഹിന്‍ഗ്യകള്‍ക്കെതിരേ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ വംശഹത്യയുടെ ഉദാഹരണമാണെന്ന് യുഎന്‍ അഭിപ്രായപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss