|    Nov 16 Fri, 2018 11:07 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മ്യാന്‍മര്‍ വിമാനാപകടം : വിമാനാവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തി

Published : 9th June 2017 | Posted By: fsq

 

യംഗൂണ്‍: 100ലേറെ യാത്രക്കാരുമായി പറക്കവേ തകര്‍ന്നുവീണ മ്യാന്‍മര്‍ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങളും യാത്രക്കാരുടെ മൃതദേഹങ്ങളും കണ്ടെത്തി. തെക്കന്‍ നഗരമായ മിയകില്‍ നിന്ന് യംഗൂണിലേക്കു പോയ വിമാനം ബുധനാഴ്ച ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. സൈനികരും കുടുംബാംഗങ്ങളുമായി 106 യാത്രക്കാരും 14 ജോലിക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇില്‍ കുട്ടികളും ഉള്‍പ്പെടുന്നു. ഇന്നലെ നടത്തിയ തിരച്ചിലില്‍ ഒരു കുട്ടിയുടേതടക്കം 10 പേരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. വിമാനത്തിന്റെ ചക്രം, ലൈഫ് ജാക്കറ്റുകള്‍ ലഗേജുകള്‍ അടക്കമുള്ള അവശിഷ്ടങ്ങളും കെണ്ടത്തി. മ്യാന്‍മറിലെ തീര നഗരമായ ദവൈയില്‍ നിന്ന് 218 കിലോമീറ്റര്‍ അകലെ സമുദ്രത്തിലാണു മൃതദേഹങ്ങളും വിമാനാവശിഷ്ടങ്ങളും കണ്ടെത്തിയത്. വിമാനാപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ആകാശത്തുവച്ച് വിമാനം തകര്‍ന്നതാവാമെന്നാണ് അവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിക്കുന്ന സൂചന. മ്യാന്‍മറില്‍ ഇപ്പോള്‍ മഴക്കാലമാണെങ്കിലും വിമാനം കാണാതാവുമ്പോള്‍ മോശം കാലാവസ്ഥയായിരുന്നില്ലെന്ന് സൈന്യം നേരത്തേ അറിയിച്ചിരുന്നു. കഴിഞ്ഞവര്‍ഷം മെയില്‍ ചൈനില്‍ നിന്നു വാങ്ങിയ വിമാനം ഇതുവരെ 809 മണിക്കൂറുകളോളം പറന്നിരുന്നതായി മ്യാന്‍മര്‍ സൈന്യം അറിയിച്ചു. നാവികസേനയുടെ നാലു കപ്പലുകളും രണ്ടു വ്യോമസേനാ വിമാനങ്ങളുമാണ് തിരച്ചില്‍ നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss