|    Jan 22 Sun, 2017 11:23 am
FLASH NEWS

മ്യാന്‍മര്‍: വാറന്റില്ലാതെ തിരച്ചില്‍ നിയമം അസാധുവാക്കും

Published : 20th September 2016 | Posted By: SMR

നേയ്പിഡോ: വീടുകളില്‍ വാറന്റില്ലാതെ തിരച്ചില്‍ നടത്താന്‍ അനുവദിക്കുന്ന നിയമം അസാധുവാക്കാന്‍ മ്യാന്‍മര്‍ പാര്‍ലമെന്റിന്റെ അനുമതി. അര നൂറ്റാണ്ടോളമായി പട്ടാളഭരണം നിലനില്‍ക്കുന്ന മ്യാന്‍മറില്‍ രാഷ്ട്രീയ നേതാക്കളെയും ജനാധിപത്യവാദികളെയും അടിച്ചമര്‍ത്താന്‍ പ്രധാനമായും ഉപയോഗിച്ചുവന്ന നിയമമായിരുന്നു ഇത്. 2012ല്‍ നിലവില്‍ വന്ന വില്ലേജ് ട്രാക്ട് അഡ്മിനിസ്‌ട്രേഷന്‍ ലോ ഭേദഗതി ചെയ്യുന്ന ബില്ലിനാണ് അധോസഭ അംഗീകാരം നല്‍കിയത്. രാത്രിയിലെ വിരുന്നുകാരെക്കുറിച്ചും അവരെക്കുറിച്ചുള്ള വിശദീകരണങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നായിരുന്നു ഈ നിയമം അനുശാസിച്ചിരുന്നത്. പാര്‍ലമെന്റിലെ സൈനിക എംപിമാരെല്ലാം ബില്ലിനെ എതിര്‍ത്തെങ്കിലും 155നെതിരേ 255 വോട്ടുകള്‍ക്കാണ് ബില്ല് പാസാക്കിയത്. നാലു പേര്‍ അവധിയിലായിരുന്നു.
ഒരു മാസത്തില്‍ കൂടുതല്‍ അതിഥികള്‍ വീടുകളില്‍ തങ്ങുന്നുണ്ടെങ്കില്‍ അത് പ്രാദേശിക അധികൃതരെ അറിയിക്കണമെന്നാണ് ഭേദഗതി. രാഷ്ട്രീയ ജനാധിപത്യ പ്രവര്‍ത്തനങ്ങള ലക്ഷ്യം വച്ചാണ് സൈന്യം നേരത്തേ നിയമം കൊണ്ടുവന്നത്.
കഴിഞ്ഞമാസം, അര്‍ധരാത്രി പോലിസ് നടത്തിയ തിരച്ചിലില്‍ നിയമപ്രകാരം 16 പേര്‍ അറസ്റ്റിലായിരുന്നു. ഖുറാന്‍ പാരായണം ചെയ്യുന്നവരാണ് അറസ്റ്റിലായത്. പുതിയ ബില്ലിന് ഉപരിസഭയില്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. ജനാധിപത്യ രീതിയില്‍ ഓങ് സാന്‍ സൂച്ചിയുടെ നേതൃത്വത്തിലുള്ള നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി അധികാരത്തിലേറിയതോടെയാണ് മാറ്റത്തിനായി നീക്കം നടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക