|    Oct 20 Fri, 2017 9:01 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മ്യാന്‍മര്‍ : റാഖൈനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുന്നു

Published : 12th August 2017 | Posted By: fsq

 

നേപിഡോ: റാഖൈന്‍ സംസ്ഥാനത്തേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ മ്യാന്‍മര്‍ സര്‍ക്കാരിന്റെ നീക്കം. റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കന്‍ റാഖൈനിലേക്കാണ് നൂറുകണക്കിന് സൈനികരെ മ്യാന്‍മര്‍ അയക്കുന്നത്. സൈനിക വിന്യാസം മേഖലയില്‍ സംഘര്‍ഷാവസ്ഥ വര്‍ധിക്കാന്‍ കാരണമാവുമെന്ന് ആശങ്ക ഉയരുന്നുണ്ട്. റോഹിന്‍ഗ്യന്‍ മേഖലകളിലെ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരേ പ്രതിഷേധം തുടരുന്നതിനിടെയാണ് കൂടുതല്‍ സൈനികരെ അയക്കാനുള്ള മ്യാന്‍മറിന്റെ തീരുമാനം. സുരക്ഷ വര്‍ധിപ്പിക്കാനാണ് സൈന്യത്തെ അയക്കുന്നതെന്ന് സൈനികോദ്യോഗസ്ഥര്‍ വിശദീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ സൈനിക നീക്കത്തെത്തുടര്‍ന്ന് റോഹിന്‍ഗ്യകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക