|    Jul 18 Wed, 2018 2:40 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മ്യാന്‍മര്‍ : ഇസ്രായേലിന്റെ ആയുധ ഇടപാട് തുടരുന്നു

Published : 8th September 2017 | Posted By: fsq

 

തെല്‍അവീവ്: റോഹിന്‍ഗ്യന്‍ ന്യൂനപക്ഷക്കാര്‍ക്കെതിരായ സൈനിക നീക്കം ശക്തമാക്കുന്ന മ്യാന്‍മറിന് ആയുധങ്ങള്‍ വില്‍ക്കുന്നത് ഇസ്രായേല്‍ തുടരുന്നു. നൂറിലധികം ടാങ്കുകളും അതിര്‍ത്തിയില്‍ സൈന്യത്തിന് ഉപയോഗിക്കുന്നതിനുള്ള ബോട്ടുകളും ആയുധങ്ങളും ഇസ്രായേല്‍ മ്യാന്‍മറിനു വിറ്റതായി മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. മ്യാന്‍മര്‍ ഉദ്യോഗസ്ഥരും ആയുധവില്‍പനയുടെ കണക്കുകള്‍ സ്ഥിരീകരിച്ചതായി മിഡില്‍ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു. റോഹിന്‍ഗ്യകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്ന റാഖൈന്‍ സംസ്ഥാനത്ത് വിന്യസിച്ച മ്യാന്‍മര്‍ പ്രത്യേക സൈന്യത്തിന്റെ പരിശീലനത്തില്‍ ഇസ്രായേലി ആയുധക്കമ്പനി ടിഎആര്‍ ഐഡിയല്‍ കണ്‍സെപ്റ്റ്‌സ് പങ്കാളിയായിരുന്നു. ടിഎആറിനു പുറമേ മറ്റ് ഇസ്രായേലി സ്ഥാപനങ്ങളും മ്യാന്‍മര്‍ സേനയ്ക്ക് പരിശീലനം നല്‍കിയതായാണ് വിവരം. മ്യാന്‍മറിലേക്കുള്ള ആയുധ കയറ്റുമതി ഇസ്രായേല്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹരജി ഇസ്രായേലി ഹൈക്കോടതി ഈ മാസം പരിഗണിക്കുമെന്നാണ് കരുതുന്നത്. മ്യാന്‍മറിനെതിരേ യുഎസ്-യൂറോപ്യന്‍ യൂനിയന്‍ ആയുധ കയറ്റുമതി വിലക്ക് നിലനില്‍ക്കുന്നുണ്ട്. വര്‍ഷങ്ങളായി മ്യാന്‍മറുമായി അടുത്ത ബന്ധമാണ് ഇസ്രായേല്‍ തുടരുന്നത്. മ്യാന്‍മറുമായുള്ള ആയുധ ഇടപാടിനു ഫലസ്തീനിലെ ഇസ്രായേലി അധിനിവേശവുമായി ബന്ധമുള്ളതായി മനുഷ്യാവകാശ പ്രവര്‍ത്തകനായ ഓഫര്‍ നീമാന്‍ പറഞ്ഞു. മ്യാന്‍മറില്‍ സൈനിക ഭരണം നിലനില്‍ക്കുന്ന കാലം മുതല്‍ ഇസ്രായേല്‍ ആയുധങ്ങള്‍ വില്‍ക്കുന്നുണ്ട്. ഈ നയം ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഫലസ്തീനികള്‍ക്കു നേരെ പ്രയോഗിച്ച ആയുധങ്ങള്‍ ഫീല്‍ഡ് ടെസ്റ്റ് നടത്തിയതെന്ന നിലയില്‍ ലോകത്തെ ഏറ്റവും മോശം ഭരണകൂടങ്ങള്‍ക്ക് ഇസ്രായേല്‍ വിതരണം ചെയ്യുകയാണെന്നും നീമാന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss