|    Jul 16 Mon, 2018 6:49 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ സായുധര്‍ക്കെതിരേ ഇന്ത്യന്‍ സേനാ ആക്രമണം

Published : 28th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ സായുധസംഘത്തിനു നേരെ ഇന്ത്യയുടെ സൈനികാക്രമണം. നിരവധി സായുധര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ എഴുപതോളം വരുന്ന സൈനികരാണ് അതിര്‍ത്തിയിലെ സായുധ ക്യാംപുകള്‍ക്കു നേരെ ആക്രമണം നടത്തിയത്. സൈനികാക്രമണത്തിനു നേതൃത്വം നല്‍കിയ അസം റൈഫിള്‍സിലെ പ്രത്യേക സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്നും സംഘം ക്യാംപില്‍ തിരികെയെത്തിയതായും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. മ്യാന്‍മര്‍ അതിര്‍ത്തിയിലെ ഭീകര ക്യാംപുകള്‍ക്കു നേരെ സൈന്യം മിന്നലാക്രമണം നടത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപോര്‍ട്ടുകള്‍. ആക്രമണത്തില്‍ ചില സൈനികര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഈ റിപോര്‍ട്ടുകള്‍ നിഷേധിച്ച സൈന്യം, അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണമല്ല ഇന്ത്യ നടത്തിയതെന്നും സൈനികരെല്ലാം സുരക്ഷിതരാണെന്നും വിശദീകരിച്ചു. അതിര്‍ത്തിയില്‍ റോന്തുചുറ്റുകയായിരുന്ന സൈനികര്‍ക്കു നേരെ സായുധസംഘമാണ് ആദ്യം വെടിവച്ചതെന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.2015 ജൂണിലും ഇതേ സ്ഥലത്ത് ഇന്ത്യന്‍ സൈന്യം നാഗാ സായുധര്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു. മണിപ്പൂരില്‍ 20 സൈനികരെ നാഗാ സായുധ സംഘം കൂട്ടക്കൊല ചെയ്തതിനു പകരമായാണ് അന്ന് ആക്രമണം നടത്തിയത്. യുഎപിഎ നിയമപ്രകാരം ഇന്ത്യന്‍ സര്‍ക്കാര്‍ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച നാഷനലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്  സായുധസംഘത്തിനു നേരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.45ഓടെ ആക്രമണം നടത്തിയതെന്ന് സൈന്യത്തിന്റെ കിഴക്കന്‍  കമാന്‍ഡ് അറിയിച്ചു. എന്‍എസ്‌സിഎന്‍-കെയുടെ സായുധസംഘത്തിനു ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും ഇന്ത്യന്‍ സുരക്ഷാ സൈന്യത്തിനു പരിക്കൊന്നും ഏറ്റിട്ടില്ലെന്നും സൈന്യം ട്വിറ്ററില്‍ കുറിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss