|    Jul 19 Thu, 2018 12:15 am
FLASH NEWS
Home   >  National   >  

മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ പ്രവര്‍ത്തകര്‍ക്കുനേരെ ഇന്ത്യയുടെ മിന്നലാക്രമണം

Published : 27th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ പ്രവര്‍ത്തകര്‍ക്കുനേരെ ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം. ഇന്നു പുലര്‍ച്ചെ 4.45നായിരുന്നു ആക്രമണം. ഏറ്റുമുട്ടലില്‍ ഒട്ടേറെ നാഗാ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഇന്ത്യന്‍ സൈന്യത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഈസ്‌റ്റേണ്‍ കമാന്‍ഡ് അറിയിച്ചു.
ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ പെട്രോളിങ് നടത്തുകയായിരുന്ന സേനയാണ് ആക്രമണം നടത്തിയത്. അതിര്‍ത്തി കടന്നായിരുന്നില്ല ആക്രമണമെന്ന് സൈന്യം പറഞ്ഞു.
ഇത് രണ്ടാം തവണയാണ് മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ പ്രവര്‍ത്തകര്‍ക്കുനേരെ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തുന്നത്. 2015ലായിരുന്നു ആദ്യ ആക്രമണം. അന്ന് 38 നാഗാ പ്രവര്‍ത്തകരെ സൈന്യം വധിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss