|    Aug 18 Sat, 2018 10:46 am
Home   >  Todays Paper  >  page 12  >  

മോ ഫറായുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

Published : 15th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: പുരുഷന്‍മാരുടെ 10,000 മീറ്ററിലെ സ്വര്‍ണമെഡല്‍ മുഹമ്മദ് ഫറായിലൂടെ (മോ ഫറാ) ബ്രിട്ടന്‍ ഒരിക്കല്‍ക്കൂടി നിലനിര്‍ത്തി. 27.05.17 സെക്കന്‍ഡ് കൊണ്ടാണു താരം മല്‍സരം പൂര്‍ത്തിയാക്കിയത്. ഇത്തവണ ഫറായുടെ സ്വര്‍ണമെഡല്‍ നേട്ടത്തിന് ഇരട്ടിമധുരമുണ്ട്. കാരണം, മല്‍സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് ട്രാക്കില്‍ വീണ ഫറാ അവിടെനിന്നും എഴുന്നേറ്റോടിയാണ് ഒന്നാമത് ഫിനിഷ് ചെയ്തത്.
വീഴ്ചയില്‍ പതറാതെ ആത്മവിശ്വാസത്തോടെ പൊരുതിയ ഫറാ ഓരോ ലാപ്പുകളിലും എതിരാളികളെ പിന്തള്ളി ചാംപ്യനാവുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലാണ് ഈയിനത്തില്‍ ഫറാ സ്വര്‍ണം നേടുന്നത്. നേരത്തെ 2012ലെ ലണ്ടന്‍ ഒളിംപിക്‌സിലും താരം 10,000 മീറ്ററില്‍ ചാംപ്യനായിരുന്നു. ട്രാക്ക് & ഫീല്‍ഡ് ഇനത്തില്‍ മൂന്ന് ഒളിംപിക്‌സ് സ്വര്‍ണം നേടുന്ന ആദ്യ താരംകൂടിയാണ് ഫറാ. 10,000 മീറ്ററിനു പുറമേ ലണ്ടന്‍ ഒളിംപിക്‌സില്‍ 5,000 മീറ്ററിലും ഫറാ സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞിരുന്നു. 10,000 മീറ്ററില്‍ ഒളിംപിക്‌സ് സ്വര്‍ണം നിലനിര്‍ത്തുന്ന നാലാമത്തെ താരംകൂടിയാണ് ഫറാ.
കെനിയയുടെ പോള്‍ കിപ്‌ഗേറ്റിച്ച് തനുയിക്കാണ് വെള്ളി. എതോപ്യ—യുടെ ടാമിററ്റ് ടോലയ്ക്കാണ് ഈയിനത്തില്‍ വെങ്കലമെഡല്‍. തനുയി 27.05.64 സെക്കന്‍ഡ് കൊണ്ടും ടോല 27.06.26 സെക്കന്‍ഡ് കൊണ്ടുമാണു മല്‍സരം പൂര്‍ത്തിയാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss