|    Oct 18 Thu, 2018 8:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മോഹന്‍ ഭാഗവതിന്റെ പരിപാടിക്ക് ഓഡിറ്റോറിയം നല്‍കിയില്ലെന്ന് ആക്ഷേപം

Published : 6th September 2017 | Posted By: fsq

 

കൊല്‍ക്കത്ത: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പരിപാടി നടത്താന്‍ ഓഡിറ്റോറിയം നല്‍കിയില്ലെന്ന് ആക്ഷേപം. പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ മൂന്നിന് നടത്താനിരുന്ന പരിപാടിയുടെ ബുക്കിങ്ങാണ് റദ്ദാക്കപ്പെട്ടത്. എന്നാല്‍, ഓഡിറ്റോറിയം അറ്റകുറ്റപ്പണി നടത്താനായാണ് അടച്ചിടുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. സുരക്ഷയ്ക്കു പ്രശ്‌നമാവുമെന്നതിനാലാണ് ഓഡിറ്റോറിയം നല്‍കാത്തതെന്നും അവര്‍ പറഞ്ഞു. ഇത് ആദ്യമായല്ല പരിപാടി നടത്താന്‍ ഓഡിറ്റോറിയം നല്‍കാതിരിക്കുന്നതെന്നും ഇതിനു മുമ്പും ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും ആര്‍എസഎസ് വക്താവ് അറിയിച്ചു. മഹാജതി സദന്‍ ഓഡിറ്റോറിയം കഴിഞ്ഞ ജൂണില്‍ ഒരു പരിപാടി നടത്താനായി ബുക്ക് ചെയ്തിരുന്നു. എന്നാല്‍, കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പരിപാടി നടത്താന്‍ പോലിസിന്റെ സമ്മതം ആവശ്യമാണെന്ന് ഓഡിറ്റോറിയം അധികൃതര്‍ അറിയിച്ചു. നേരത്തേ പോലിസില്‍ ഇതേക്കുറിച്ച് അറിയിച്ചതാണെന്ന് പറഞ്ഞപ്പോള്‍, ഓഡിറ്റോറിയം അറ്റകുറ്റപ്പണിക്കായി അടച്ചിടുകയാണെന്നു പറഞ്ഞും സുരക്ഷാപ്രശ്‌നങ്ങള്‍ ഉയര്‍ത്തിയും ബുക്കിങ് റദ്ദാക്കുകയായിരുന്നു- പരിപാടിയുടെ സ്വാഗത കമ്മിറ്റി ജനറല്‍ സെക്രട്ടറി പറഞ്ഞു. എന്നാല്‍, ആ ദിവസങ്ങളില്‍ നടത്താനിരുന്ന മറ്റു സംഘടനാ പരിപാടികളുടെ ബുക്കിങും റദ്ദാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss