|    Nov 21 Wed, 2018 5:42 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മോഹന്‍ ഭാഗവതിനെ തുറന്ന സംവാദത്തിനു വെല്ലുവിളിച്ച് സ്വാമി അഗ്നിവേശ്

Published : 6th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ തുറന്ന സംവാദത്തിനു വെല്ലുവിളിച്ച് സ്വാമി അഗ്നിവേശ് രംഗത്ത്. ഹിന്ദുധര്‍മത്തെ പ്രോല്‍സാഹിപ്പിക്കാനെന്ന പേരില്‍ രാജ്യത്ത് വിദ്വേഷ രാഷ്ട്രീയവും അസഹിഷ്ണുതയും പ്രകടിപ്പിക്കുന്ന ആര്‍എസ്എസ് വസുധൈവകുടുംബകമെന്ന വിഷയത്തില്‍ തുറന്ന സംവാദത്തിനു തയ്യാറുണ്ടോയെന്ന വെല്ലുവിളിയാണ് അദ്ദേഹം മുന്നോട്ടുവച്ചത്.
ഹിന്ദുവെന്ന് സ്വയം വിശേഷിപ്പിച്ച മഹാത്മാഗാന്ധിയെ മറ്റൊരു ഹിന്ദുവായ നാഥുറാം ഗോഡ്‌സെ കൊലപ്പെടുത്തി. ആരുടെ പാരമ്പര്യമാണ് രാജ്യത്തെ ഹിന്ദുക്കള്‍ മുന്നോട്ടുകൊണ്ടുപോവേണ്ടതെന്ന് ആലോചിക്കണം. തന്റെ ഒരു കണ്ണ് ഹിന്ദുവും മറുകണ്ണ് മുസ്‌ലിമുമാണെന്നു പറഞ്ഞ മഹാത്മജിയുടെ പാരമ്പര്യമാണ് രാജ്യം ഉയര്‍ത്തിപ്പിടിക്കേണ്ടത്. ജാതിവിവേചനത്തിനെതിരേ പോരാടിയ ഒരു സംഭവമെങ്കിലും ചരിത്രത്തില്‍നിന്ന് ആര്‍എസ്എസിന് ചൂണ്ടിക്കാട്ടാനാവുമോയെന്നും അദ്ദേഹം ചോദിച്ചു. ഗുജറാത്ത് കലാപത്തിനു ശേഷം 2010ല്‍ മോദിയെ സന്ദര്‍ശിച്ച താന്‍ സംഭവത്തില്‍ മോദി ഗുജറാത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അതിനു താന്‍ ഒരുക്കമല്ലെന്നാണ് മോദി തന്നോടു പറഞ്ഞത്. രാജ്യത്ത് ഒട്ടേറെ ആള്‍ക്കൂട്ട കൊലപാതകങ്ങളുണ്ടായിട്ടും മോദിയും കേന്ദ്രസര്‍ക്കാരിലെ മന്ത്രിമാരും സംഘപരിവാരവും മൗനംപാലിക്കുന്നതിലൂടെ അസഹിഷ്ണുതയും വിദ്വേഷത്തിന്റെ രാഷ്ട്രീയവും മനപ്പൂര്‍വം പ്രോല്‍സാഹിപ്പിക്കാനുള്ള സന്ദേശമാണു നല്‍കുന്നത്. അമിത്ഷായുടെ നേതൃത്വത്തില്‍ ആര്‍എസ്എസിനെ ചൊല്‍പ്പടിയിലാക്കിയ മോദി എകാധിപതിയായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss