|    Sep 20 Thu, 2018 7:09 am
FLASH NEWS
Home   >  Sports  >  Football  >  

മോഹന്‍ ബഗാനെ അട്ടിമറിച്ച് ഗോകുലം കേരള എഫ്‌സി

Published : 12th February 2018 | Posted By: vishnu vis

കൊല്‍ക്കത്ത: ഐലീഗില്‍ അട്ടിമറി ജയം സ്വന്തമാക്കി ഗോകുലം കേരള എഫ്‌സി. കരുത്തരായ മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്. അലജ്മിയും ഹെന്റി കിസെക്കയുമാണ് ഗോകുലത്തിനു വേണ്ടി ഗോളുകള്‍ നേടിയത്.  ദിപാണ്ഡ ഡിക്ക മോഹന്‍ ബഗാനിന്റെ ഏക ഗോള്‍ നേടി.ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്. മല്‍സരത്തിന്റെ തുടക്കം ആക്രമണ ശൈലി പുറത്തെടുത്ത ഗോകുലത്തിന് വേണ്ടി അലജ്മിയും അഡോയും നിരന്തരം ഗോള്‍ശ്രമങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോളകന്ന് നിന്നു. 76ാം മിനിറ്റില്‍ ബഗാനെ ഞെട്ടിച്ച് ഗോകുലം അലജ്മിയിലൂടെ അക്കൗണ്ട് തുറന്നു. എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ ഡിക്കയിലൂടെ ഗോള്‍മടക്കി ബഗാന്‍ സമനിലപിടിച്ചു. പിന്നീടുള്ള സമയത്ത് ഇരുകൂട്ടരും ശക്തമായ പ്രതിരോധം തീര്‍ത്തതോടെ മല്‍സരം ഗോള്‍ രഹിതമായി കലാശിക്കുമെന്ന് തോന്നി. എന്നാല്‍ ബഗാനെ ഞെട്ടിച്ച് 90ാം മിനിറ്റില്‍ ഹെന്റി കിസെക്ക വലകുലുക്കിയതോടെ ആവേശ ജയം ഗോകുലം അക്കൗണ്ടിലാക്കുകയായിരുന്നു. ജയത്തോടെ 13 പോയിന്റുകളുള്ള ഗോകുലം ഒമ്പതാം സ്ഥാനത്തും 21 പോയിന്റുള്ള മോഹന്‍ ബഗാന്‍ നാലാം സ്ഥാനത്തുമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss