|    Nov 23 Thu, 2017 5:15 am
FLASH NEWS

മോഹന്‍ലാല്‍ കള്ളപ്പണക്കാരനെന്ന് മന്ത്രി എം എം മണി

Published : 24th November 2016 | Posted By: SMR

ഏലപ്പാറ: ഒ രാജഗോപാല്‍ നിയമസഭയിലെത്തിയത്‌കേരള ജനതക്ക് പറ്റിയ വിഡ്ഢിത്തമാണെന്ന് മന്ത്രി എം എം മണി. വൈദ്യുത വകുപ്പ് മന്ത്രിക്ക് ഏലപ്പാറയില്‍ എല്‍ഡിഎഫ് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം എം മണി. മോഹന്‍ലാല്‍ കള്ളപ്പണക്കാരനാണെന്നും  മണി ആരോപിച്ചു. രാജഗോപാലിന് തലയ്ക്ക് സുഖമില്ലന്നാണ് തോന്നുന്നത് .അത് ചിലപ്പോള്‍ പ്രായമായതുകൊണ്ടാകും. അല്ലെങ്കില്‍ നിയമസഭയില്‍ ഇത്തരത്തില്‍ സംസാരിക്കില്ലായിരുന്നു.ധൂര്‍ത്തടിച്ചു ജീവിക്കുന്നവര്‍ക്ക് മാത്രമാണ് നോട്ട് അസാധുവാക്കിയതുകൊണ്ട് പ്രതിസന്ധിയുണ്ടായതെന്നാണ് കുമ്മനം പറയുന്നത്. പ്രധാനമന്ത്രി മോഡി വഞ്ചകനും തട്ടിപ്പുകാരനുമാണ്. ജനങ്ങള്‍ക്ക് നല്‍കിയ യാതൊരു വാഗ്ദാനങ്ങളും പാലിച്ചില്ല.തനിക്കേറെ ഇഷ്ടമുള്ള നടനാണ് മോഹന്‍ലാല്‍. അദ്ദേഹവും നോട്ട് റദ്ദാക്കലിനോട് ഒപ്പമാണ്.  കയ്യില്‍ കള്ളപ്പണ മുള്ളതുകൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതുപയോഗിച്ചാകാം തൊടുപുഴയില്‍ വരെ തീയേറ്റര്‍ പണിതത് എന്നും എം എം മണി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ പുത്തന്‍ നയങ്ങളെ കുറിച്ചും പദ്ധതികളെ കുറിച്ചും വിശദീകരിച്ചു.ജില്ലയിലെ ആദ്യ സ്വീകരണത്തിന് നൂറുകണക്കിനാളുകളാണെത്തിയത്.കെ കെ ജയചന്ദ്രന്‍ ,ഇ എസ് ബിജിമോള്‍,കെ വി വര്‍ഗീസ്, ജോണി ചെരിവുപറമ്പില്‍, കെ ടി ബിനു, ആന്റപ്പന്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക