|    Apr 27 Thu, 2017 8:42 am
FLASH NEWS

മോഹന്‍ലാലിന് മറുപടിയുമായി ശാരദക്കുട്ടി; ‘ക്യൂ നിന്നു വളര്‍ത്തിയവര്‍ തലയില്‍ ചവിട്ടിപ്പോകും’

Published : 23rd November 2016 | Posted By: mi.ptk

14971770_1820575588226218_1027298338_n

ക്യൂ നിന്ന് വലഞ്ഞ ജനങ്ങളെ അപഹസിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെ
പിന്തുണച്ചും നോട്ട് നിരോധനത്തെ അനൂകൂലിച്ച് ബ്ലോഗുമായി രംഗത്തെത്തിയ നടന്‍ മോഹന്‍ലാലിന് ചുട്ട മറുപടിയുമായി എഴുത്തുകാരിയും നിരൂപകയുമായ ശാരദക്കുട്ടി. ക്യൂ നിന്നും കടം വാങ്ങിയും വളര്‍ത്തിയവര്‍ തലയില്‍ ചവിട്ടിപ്പോകുമെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ തുറന്നടിച്ചു. ഫേ്‌സ് ബുക്ക്് പോസ്റ്റിന്റെ പൂര്‍ണരൂപം :

തന്നോട് ക്ഷുഭിതനായ കേശവദേവിനോട് ‘ഞങ്ങള്‍ പിന്മാറേണ്ട കാലമായോ’ എന്ന് ഒരിക്കല്‍ മഹാകവി വള്ളത്തോള്‍ വിനയത്തോടെ ചോദിച്ചു. ദേവ് പറഞ്ഞ മറുപടി, ‘ക്ഷമിക്കണം, നിങ്ങള്‍ പിന്മാറണം എന്നില്ല. പക്ഷെ, ഞങ്ങള്‍ നിങ്ങളെ ചവിട്ടി കടന്നു പോകും’ എന്നാണ്. പ്രിയപ്പെട്ടതായിരുന്ന മോഹന്‍ലാല്‍, അതാണ് കാലം. അതാണ് ലോകം…ക്യൂ നിന്നും കടം വാങ്ങിയും നിങ്ങളെ വളര്‍ത്തിയവര്‍ തന്നെ നിങ്ങളുടെ തലയില്‍ ചവിട്ടി കടന്നു പോകും. അത് കൊണ്ട് കുനിഞ്ഞു നില്‍ക്കുന്ന ശിരസ്സുകളുടെ മേല്‍ കാല്‍ പൊക്കുന്ന ആ രഞ്ജിത്ത്ഷാജി കൈലാസ് താണ്ഡവം ഒന്നും ഇനി എടുക്കല്ലേ., ഗ്യാപ് ഉള്ളിടത്തെല്ലാം വെക്കുന്ന ആ ശൈലി ആസ്വദിക്കാവുന്ന അവസ്ഥയിലല്ല ജീവിതത്തോടു യുദ്ധം ചെയ്യുന്ന പാവം മനുഷ്യര്‍.

മദ്യഷാപ്പിനു മുന്നിലും സിനിമാശാലകള്‍ക്ക് മുന്നിലും ആരാധനാലയങ്ങള്‍ക്ക് മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിനു വേണ്ടി അല്‍പ്പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നാണ് തന്റെ അഭിപ്രായം എന്നാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day