|    Nov 15 Thu, 2018 9:27 am
FLASH NEWS

മോഹന്‍ലാലിനെ പിന്തുണച്ച് സിനിമാ സംഘടനകള്‍

Published : 24th July 2018 | Posted By: afsal ph


തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ താരത്തിന് പിന്തുണയുമായി സിനിമാ സംഘടനകള്‍.  മോഹന്‍ലാലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിനെക്കുറിച്ചുള്ള ഗൂഢാലോചനകളെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രമുഖ ചലച്ചിത്ര സംഘടനകള്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. അഭിനേതാക്കളുടെ സംഘടനയായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഫിലിം ഡിസിട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യൂനിയന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.
ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലേക്ക് മോഹന്‍ലാലിനെ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിക്കാത്ത ഒരാളെ ഒഴിവാക്കാന്‍ നിവേദനം സമര്‍പ്പിക്കുന്ന തരത്തില്‍ മോഹന്‍ലാലിനെതിരെ വിദ്വേഷം പടര്‍ത്തുകയാണ് ചിലരെന്നും കത്തില്‍ പറയുന്നു.
105 സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ടു നല്‍കിയ കത്തില്‍ ഒന്നാം പേരുകാരനായ പ്രകാശ് രാജടക്കം പലരും തങ്ങളുടെ യഥാര്‍ത്ഥ നിലപാട് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ അറിവോടെയല്ല കത്ത് പുറത്തു വിട്ടിരിക്കുന്നതെന്നാണ് പ്രകാശ് രാജ് പറയുന്നത്. ഈ സാഹചര്യത്തില്‍ മോഹന്‍ലാലിനെതിരായ ഗൂഢാലോചനകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് കത്തില്‍ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss