|    Aug 18 Sat, 2018 5:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മോഹന്‍ലാലിനെതിരേ തോക്ക് ആംഗ്യംഅലന്‍സിയറോട് താരസംഘടന വിശദീകരണം തേടി

Published : 12th August 2018 | Posted By: kasim kzm

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്ത ചടങ്ങില്‍ പങ്കെടുത്ത മോഹന്‍ലാലിനു നേരെ തോക്ക് ചൂണ്ടി വെടിവയ്ക്കുന്ന ആംഗ്യം കാണിച്ച നടന്‍ അലന്‍സിയറോട് താരസംഘടന അമ്മ വിശദീകരണം തേടി. ആംഗ്യത്തിന്റെ ഉദ്ദേശ്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് അമ്മ അല ന്‍സിയര്‍ക്ക് കത്ത് അയച്ചത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലായിരുന്നു സംഭവം. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം സ്വീകരിക്കുന്നതിനാണ് അലന്‍സിയര്‍ ചടങ്ങിനെത്തിയത്. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മോഹന്‍ലാല്‍ സംസാരിക്കുന്നതിനിടയിലാണ് അലന്‍സിയര്‍ വേദിക്ക് മുന്നിലെത്തി കൈ കൊണ്ട് തോക്ക് ചൂണ്ടുന്നതുപോലെ ആംഗ്യം കാണിച്ചത്. ഈ സംഭവത്തില്‍ എത്രയും വേഗം വിശദീകരണം നല്‍കണമെന്നു കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
പുരസ്‌കാരദാന ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കുന്നതിനെ ചുറ്റിപ്പറ്റി ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മോഹന്‍ലാല്‍ പ്രസംഗത്തില്‍ മറുപടി പറയുന്നതിനിടയിലാണ് അലന്‍സിയറിന്റെ അപ്രതീക്ഷിത നീക്കം. പിന്നീട് രണ്ടു തവണ വേദിയിലേക്കു കയറാന്‍ ശ്രമിച്ച അലന്‍സിയറിനെ പോലിസ് ഇടപെട്ടു തടയുകയും ചെയ്തു. എന്നാ ല്‍, ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മോഹന്‍ലാലിനെ പലരും ക്രൂശിക്കുന്നതിനെയാണ് ആംഗ്യരൂപത്തില്‍ തോക്ക് ചൂണ്ടലിലൂടെ ഉദ്ദേശിച്ചതെന്ന് അലന്‍സിലര്‍ പിന്നീട് വ്യക്തമാക്കി.
തന്റെ നിലപാടിനെ പലരും തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും അലന്‍സിയര്‍ പ്രതികരിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss