|    Mar 23 Thu, 2017 5:56 pm
FLASH NEWS

മോഹന്‍ലാലിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ വിജിലന്‍സ് അന്വേഷണം

Published : 15th October 2016 | Posted By: mi.ptk

mohan-lal-thiruvancoor

തൊടുപുഴ: നടന്‍ മോഹന്‍ലാലിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്ത സംഭവത്തിലാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. മോഹന്‍ലാല്‍, വനംവകുപ്പ് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് അന്വേഷണം. ത്വരിത പരിശോധന നടത്തി നവംബര്‍ 22നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

2012ലാണ് മോഹന്‍ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ നല്‍കിയ രണ്ടു ആളുകളും അന്വേഷണ പരിധിയില്‍ വരും.

(Visited 103 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക