|    Dec 13 Thu, 2018 7:55 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മോഹനന്‍ വധശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 28th November 2018 | Posted By: kasim kzm

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബോംബെറിഞ്ഞ് ജില്ലാ സെക്രട്ടറി പി മോഹനനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ആര്‍എസ്എസ് ജില്ലാ കാര്യവാഹക് വെള്ളയില്‍ കളരിയില്‍ രൂപേഷ് (37), നാദാപുരം ചേലക്കാട് കോറോത്ത് സ്വദേശി ഷിജിന്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരെ കൂടി പിടികിട്ടാനുണ്ട്. ഇതില്‍ ഒരാള്‍ ഗള്‍ഫിലേക്കു കടന്നുവെന്ന് സംശയമുണ്ട്.
കഴിഞ്ഞവര്‍ഷം ജൂണ്‍ ഒമ്പതിന് രാത്രി കോഴിക്കോട് കണ്ണൂര്‍ റോഡിലെ ക്രിസ്ത്യന്‍ കോളജിന് സമീപമുള്ള ജില്ലാ കമ്മിറ്റി ഓഫിസായ സി എച്ച് കണാരന്‍ സ്മാരക മന്ദിരത്തില്‍ വന്നിറങ്ങിയ പി മോഹനന് നേരെ അക്രമികള്‍ രണ്ടു സ്റ്റീല്‍ ബോംബുകളാണ് എറിഞ്ഞത്. ഇതില്‍ ഒന്ന് പൊട്ടിയില്ല. തലനാരിഴയ്ക്കാണ് മോഹനന്‍ രക്ഷപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കു പരിക്കേറ്റിരുന്നു. ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
അക്രമം നടത്തിയവരെ കഴിഞ്ഞ ജനുവരിയില്‍ തന്നെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞുവെങ്കിലും കൂടുതല്‍ തെളിവുശേഖരണത്തിനും ഗൂഢാലോചനക്കാരെ കണ്ടെത്താനുമായി അറസ്റ്റ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതികളെ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികള്‍ക്കെതിരേ വധശ്രമം, സംഘം ചേര്‍ന്ന് അക്രമം നടത്തല്‍, സ്‌ഫോടകവസ്തു നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss