|    Jun 28 Wed, 2017 11:06 pm
FLASH NEWS

മോഹനന്‍ വധക്കേസ്: കൊലയാളിസംഘം ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു

Published : 19th November 2016 | Posted By: SMR

കൂത്തുപറമ്പ്: വാളാങ്കിച്ചാലില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കള്ളുഷാപ്പ് തൊഴിലാളിയുമായ കെ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി സംഘം ഉപയോഗിച്ച കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. കൂത്തുപറമ്പ് സിഐ കെ പി സുരേഷ് ബാബുവും സംഘവും നടത്തിയ അന്വേഷണത്തിലൂടെയാണ് കാര്‍ പിടികൂടാനായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി പറയുന്നപ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴും വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നില്ല. നേരിയ ചില സൂചനകളും പ്രതികളുടെ ടെലിഫോണ്‍ കോള്‍ വിവരങ്ങളും മറ്റും ഉപയോഗപ്പെടുത്തിയാണ് കാറിനെ കുറിച്ചുള്ള സൂചനകള്‍ കിട്ടിയത്. ഇന്നലെ മയ്യിലില്‍ വച്ചാണ് സിഐയും സംഘവും കാര്‍ കസ്റ്റഡിയിലെടുത്തത്. റെന്റ് എ കാര്‍ സംവിധാനത്തില്‍ മയ്യിലില്‍നിന്ന് വാടകയ്ക്ക് നല്‍കിയിരുന്ന കാര്‍ കൊലയാളി സംഘം വാടകയ്‌ക്കെടുത്തതായിരുന്നു. കാര്‍ ഉടമ വാടകയ്ക്ക് നല്‍കിവരികയായിരുന്നു. ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ കാറില്‍നിന്ന് രക്തക്കറയുടെ അംശം ലഭിച്ചിട്ടുണ്ട്. വാഹനം ഇന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക