|    Jan 19 Thu, 2017 4:21 pm
FLASH NEWS

മോഹനന്‍ വധം; സംഘപരിവാര നേതാക്കളുടെ പങ്ക് അന്വേഷിക്കണം: പി ജയരാജന്‍

Published : 14th October 2016 | Posted By: Abbasali tf

കണ്ണൂര്‍: പടുവിലായിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം മോഹനനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ആര്‍എസ്എസ്-ബിജെപി സംസ്ഥാന നേതാക്കളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു. കലാപങ്ങളും കൊലകളും നടത്തുന്നതിന് മുമ്പും അതിനുശേഷവും നുണകള്‍ പ്രചരിപ്പിക്കുക എന്നത് സംഘപരിവാരത്തിന്റെ ശൈലിയാണ്. ഈ രീതി തന്നെയാണ് മോഹനന്റെ കൊലപാതകത്തിലും തുടര്‍ന്നത്. അക്രമം നടത്തുന്നതിന് വ്യാജനമ്പര്‍ പ്രദര്‍ശിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിച്ച് സിപിഎമ്മുകാര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യുന്നു എന്നാണ് നേരത്തെ ബിജെപി നേതാവ് പി കെ കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.  മോഹനന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മോഹനന്റെ പങ്കിനൊപ്പം പി കെ കൃഷ്ണദാസിന്റെ പങ്കാളിത്തവും അന്വേഷണവിധേയമാക്കണം. നാടിന്റെ സമാധാനത്തില്‍ താല്‍പര്യമില്ലെന്നാണ് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി വ്യക്തമാക്കിയത്. ആഗസ്ത് 20ന് കോട്ടയംപൊയിലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ദീക്ഷിത് ബോംബ് നിര്‍മാണ ത്തിനിടെ കൊല്ലപ്പെട്ടത് സംഘപരിവാര ആജ്ഞയ്ക്ക് വിധേയമായാണെന്ന് പരസ്യമായി അവര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്.  പരസ്യമായി കലാപത്തിന് ആഹ്വാനംചെയ്യുന്ന ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക