|    Feb 24 Fri, 2017 9:53 am
FLASH NEWS

മോഹനന്‍ വധം; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Published : 17th November 2016 | Posted By: SMR

കൂത്തുപറമ്പ്: സിപിഎം പാതിരിയാട് ലോക്കല്‍ കമ്മിറ്റിയംഗം വാളാങ്കിച്ചാലിലെ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. പാതിരിയാട് എംഒപി റോഡിലെ മിനീഷ്(32), ഓടക്കാട്ടെ പ്രിജേഷ്(23), കീഴത്തുവിലെ ശ്രീനിലേഷ്(28) എന്നിവരെയാണ് കൂത്തുപറമ്പ് സിഐ കെ പി സുരേഷ് ബാബു അറസ്റ്റ് ചെയ്തത്. ഇവര്‍ പോലിസിലും കോടതിക്കും മുമ്പാകെ ഹാജരാവുകയായിരുന്നു. ഇക്കഴിഞ്ഞ മഹാനവമി ദിവസമാണ് വാളാങ്കിച്ചാലിലെ കള്ളുഷാപ്പില്‍ ജീവനക്കാരനായ മോഹനനെ ഷാപ്പില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. അറസ്റ്റിലായവര്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്ന് പോലിസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു. പിണറായിയിലെ സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീനിലേഷ്. റിമാന്‍ഡില്‍ കഴിഞ്ഞ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല്‍ പോലിസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കുകയും ജാമ്യം റദ്ദാക്കുകയും ചെയ്തു. തുടര്‍ന്നാണ് ശ്രീനിലേഷ് കോടതിയില്‍ ഹാജരായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക