|    Jan 17 Tue, 2017 10:55 pm
FLASH NEWS

മോഹനന്‍ വധം: പ്രതികളെ തിരിച്ചറിഞ്ഞു

Published : 17th October 2016 | Posted By: SMR

കൂത്തുപറമ്പ്: സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം വാളാങ്കിച്ചാലിലെ കെ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. കേസില്‍ നേരത്തേ അറസ്റ്റിലായ മൂന്നു പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങള്‍ പോലിസിന് ലഭിച്ചത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേരും പാതിരിയാട്, പടുവിലായി മേഖലയില്‍ തന്നെയുള്ളവരാണെന്നാണു സൂചന. പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച പോലിസ്  ഇവര്‍ ഉടന്‍ പിടിയിലാവുന്ന സൂചനയാണു നല്‍കുന്നത്. മഹാനവമി ദിവസം രാവിലെ 10.30ഓടെയാണ് വാളാങ്കിച്ചാല്‍ കള്ളുഷാപ്പ് ജീവനക്കാരനായ മോഹനന്‍ വെട്ടേറ്റ് മരിച്ചത്. കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ കുരിയോട്ടെ രാഹുല്‍, രൂപേഷ്, പാതിരിയാട്ടെ സജിത്ത് എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക