|    Mar 26 Sun, 2017 3:23 am
FLASH NEWS

മോഹനന്‍ വധം ആര്‍എസ്എസ് കാര്യാലയത്തില്‍നിന്ന് രണ്ടുപേര്‍ പിടിയില്‍

Published : 14th October 2016 | Posted By: SMR

കണ്ണൂര്‍: കൂത്തുപറമ്പ് പാതിരിയാട്ട് സിപിഎം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി കെ മോഹന(52)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. വേങ്ങാട് കുരിയോട്ടെ അരയടത്ത് ഹൗസില്‍ രാഹുല്‍, രാജീവം ഹൗസില്‍ രൂപേഷ് എന്നിവരെയാണ് കണ്ണൂരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍നിന്ന് പ്രത്യേക അന്വേഷണസംഘം സിഐ കെ എസ് ഷാജിയും സംഘവും പിടികൂടിയത്.
ആര്‍എസ്എസ് കാര്യാലയത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവരെന്ന് പോലിസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതിലുള്‍പ്പെട്ടവരാണിവര്‍. വാളാങ്കിച്ചാല്‍ കള്ളുഷാപ്പിലെ ജീവനക്കാരനായിരുന്ന മോഹനനെ ബൈക്കിലെത്തിയ ഇരുവരുമാണ് കൊലയാളിസംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേസമയം, പിടിയിലായവര്‍ കാര്യാലയത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്നില്ലെന്ന് ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു.
സിപിഎം പ്രവര്‍ത്തകന്റെ വധത്തില്‍ ആര്‍എസ്എസ് കേന്ദ്രങ്ങളിലെ ക്രമിനലുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കള്ളുഷാപ്പില്‍ മോഹനനോടൊപ്പം ഉണ്ടായിരുന്ന പാചകക്കാരന്‍ കുന്നിരിക്കയിലെ അശോകന്റെ മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലനാണ്ടി രമിത്തി(26)നെ കൊലപ്പെടുത്തിയത് പത്തംഗസംഘമാണെന്ന് അന്വേഷണസംഘത്തിന്റെ നിഗമനം. അഡ്മിനിസ്‌ട്രേറ്റ് ഡിവൈഎസ്പി രഞ്ജിത്തിനാണ് കേസന്വേഷണച്ചുമതല. യുദ്ധസമാനമായ സ്ഥിതിവിശേഷം നിലനില്‍ക്കുന്ന കൂത്തുപറമ്പ് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ തുടരുകയാണ്.

(Visited 129 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക