|    Aug 14 Tue, 2018 1:52 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മോസ്‌കോയില്‍ തീപ്പിടിത്തം; 16 മരണം

Published : 28th August 2016 | Posted By: SMR

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ സംഭരണശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ 16പേര്‍ മരിച്ചു. കിര്‍ഗിസ്താനില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. വടക്കന്‍ മോസ്‌കോയിലെ വ്യവസായമേഖലയില്‍ ഒരു പ്രിന്റിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച സംഭരണശാല. ഇന്നലെ കാലത്തുണ്ടായ തീപ്പിടിത്തത്തില്‍ കെട്ടിടത്തിലെ 200 ചതുരശ്ര അടിയോളം ഭാഗം കത്തിനശിച്ചു. ഒരു വിളക്കില്‍
നിന്നു കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന കടലാസുകളിലും രാസവസ്തുക്കളിലും തീ പടരുകയായിരുന്നെന്ന് സുരക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്കു മാറ്റിയതായും അവര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss