|    Aug 18 Sat, 2018 2:41 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മോഷ്ടിച്ച വിമാനം പറത്തി 29 കാരന്‍; ദ്വീപില്‍ തകര്‍ന്നുവീണു

Published : 12th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: യുഎസില്‍ 29കാരനായ വിമാനക്കമ്പനി ജീവനക്കാരന്‍ മോഷ്ടിച്ചു പറത്തിയ വിമാനം 50 കിലോമീറ്ററോളം സഞ്ചരിച്ച ശേഷം തകര്‍ന്നുവീണു. വാഷിങ്ടണ്ണിലെ സിയാറ്റില്‍ ടാകോമ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിമാനമാണ് അലാസ്‌ക എയര്‍ലൈന്‍സ് ജീവനക്കാരന്‍ റാഞ്ചിയത്.
റാഞ്ചിയ സമയത്ത് വിമാനത്തില്‍ യാത്രക്കാരാരും ഉണ്ടായിരുന്നില്ല. വാഷിങ്ടണ്ണിലെ കെട്രോണ്‍ ദ്വീപിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്താവള ഉദ്യോഗസ്ഥരും യാത്രക്കാരും നോക്കിനില്‍ക്കെയാണ് ജീവനക്കാരന്‍ 76 സീറ്റുള്ള വിമാനവുമായി പറന്നത്. വ്യക്തിപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇയാള്‍ വിമാനം റാഞ്ചിയതെന്ന് അലാസ്‌ക എയര്‍ലൈന്‍സ് അധികൃതര്‍ പ്രതികരിച്ചു.
വിമാനത്തെ പിന്തുടരാന്‍ രണ്ടു സൈനിക വിമാനങ്ങളെ നിയോഗിച്ചിരുന്നു. വിമാനം തകര്‍ന്നുവീണതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നു സൈന്യം പ്രതികരിച്ചു. തകര്‍ന്ന വിമാനത്തിനായി തിരച്ചില്‍ നടത്താന്‍ തീരദേശ സേനയുടെ കപ്പലുകള്‍ അയച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss