|    Jan 23 Mon, 2017 10:42 pm

മോഷ്ടിച്ച ബൈക്കില്‍ മാലമോഷണം പതിവാക്കിയ സംഘം പിടിയില്‍

Published : 19th April 2016 | Posted By: SMR

പാലക്കാട്: മോഷ്ടിച്ച ബൈക്കുമായി കവര്‍ച്ച നടത്തി വരുന്ന മൂന്നംഗ സംഘത്തെ ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഒലവക്കോട് കല്ലേക്കുളങ്ങര സ്വദേശി മധു (23), ഇയാളുടെ സുഹൃത്തുക്കളായ 17 വയസുള്ള രണ്ട് പേരെയുമാണ് ടൗണ്‍ നോര്‍ത്ത് സി ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള െ്രെകം സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. പ്രതികളുടെ പക്കല്‍ നിന്നും തൃശൂര്‍ മാളയില്‍ നിന്നും ഒറ്റപ്പാലത്ത് നിന്നും മോഷ്ടിച്ച രണ്ട് ബൈക്കുകള്‍ പോലിസ് കണ്ടെടുത്തു. പ്രതികളുടെ ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച മുഖം മൂടികള്‍, കൈയ്യുറകള്‍, ടൂള്‍ കിറ്റ് എന്നിവയും പോലിസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസം പാലക്കാട് നഗരത്തിലെ ഒളിംപിക് ബേക്കറി ഉടമയെ ബൈക്കില്‍ പോകുമ്പോള്‍ പട്ടിക്കര മേല്‍പ്പാലത്തില്‍ വച്ച് മൂവര്‍ സംഘം പിന്തുടര്‍ന്ന് ക്യാഷ് ബാഗ് തട്ടിപ്പറിച്ച കേസിനും തുമ്പുണ്ടായി. ഒളിംബിക് ബേക്കറി ഉടമ അഷ്‌റഫ് രാത്രി കട പൂട്ടി വീട്ടിലേക്ക് പോവുമ്പോഴാണ് പ്രതികള്‍ കവര്‍ച്ചനടത്തിയത്. 50,000 രൂപയോളം വരുന്ന മുതലുകള്‍ നഷ്ടപ്പെട്ടിരുന്നു. പാലക്കാട് ടൗണ്‍ സൗത്ത് സ്‌റ്റേഷനിലെ രണ്ട് കവര്‍ച്ച കേസുകളും പ്രതികള്‍ പോലിസിനോട് സമ്മതിച്ചു.
ഒക്‌ടോബറില്‍ മഞ്ചേരി പോലിസിന്റെ പിടിയിലായ പ്രതികള്‍ മൂന്നു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പിന്നീട് ഒത്തു ചേര്‍ന്ന മൂവരും മോഷണം നടത്തി ആര്‍ഭാട ജീവിതമാണ് നയിച്ചു വന്നിരുന്നത്. സ്‌കൂട്ടറുകളില്‍ യാത്ര ചെയ്യുന്ന് സ്ത്രീകളെ ഇടിച്ച് വീഴ്ത്തി ബാഗുകള്‍ കവര്‍ച്ച ചെയ്യുന്ന രീതിയും ഇവര്‍ക്കുണ്ടായിരുന്നു.
പ്രതികള്‍ക്കെതിരെ മഞ്ചേരി, നാട്ടുകല്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, മങ്കര, പാലക്കാട് സൗത്ത്, നോര്‍ത്ത് എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ മോഷണ കേസുകള്‍ നിലവിലുണ്ട്. മധു മഞ്ചേരി സബ് ജയില്‍, പാലക്കാട് സബ് ജയില്‍ എന്നിവിടങ്ങളില്‍ തടവ് അനുഭവിച്ചിട്ടുണ്ട്. കോഴിക്കോട്, മുട്ടിക്കുളങ്ങര എന്നിവിടങ്ങളില്‍ ജുവനൈല്‍ ഹോമില്‍ മറ്റു പ്രതികള്‍ തടവ് അനുഭവിച്ചിട്ടുണ്ട്.
പ്രതികളെ തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കും. പാലക്കാട് ഡി വൈ എസ് പി എം സുല്‍ഫിക്കറിന്റെ നിര്‍ദേശ പ്രകാരം ടൗണ്‍ നോര്‍ത്ത് സി ഐ കെ ആര്‍ ബിജു, എസ് ഐ ടി സി മുരുകന്‍, പ്രൊബേഷണറി എസ് ഐ ശ്രീജിത്ത്, അഡിഷനല്‍ എസ് ഐമാരായ ജയദേവന്‍, പുരുഷോത്തമന്‍ പിള്ള. െ്രെകം സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ ജലീല്‍, കെ മുഹമ്മദ് കബീര്‍, രവി, സുജീഷ്, രാജീത് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക