|    Oct 19 Thu, 2017 11:18 am
FLASH NEWS

മോഷ്ടിച്ച ബൈക്കില്‍ കറങ്ങി പിടിച്ചുപറി നടത്തുന്ന പ്രതി പിടിയില്‍

Published : 24th October 2015 | Posted By: SMR

മഞ്ചേരി: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി പിടിച്ചു പറി നടത്തുന്ന പ്രതി പിടിയില്‍. പാലക്കാട് ഒലവക്കോട് റെയില്‍വെ കോളനിയിലെ മധു(25) ആണ് മഞ്ചേരി പോലിസിന്റെ പിടിയിലായത്. പാലക്കാട്, തൃശുര്‍, മലപ്പുറം ജില്ലകളിലാണ് പ്രതി മോഷണം പതിവാക്കിയത്.
മണ്ണാര്‍ക്കാട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ പഴ്‌സ് തുടങ്ങിയവയും മോഷ്ടിച്ചിട്ടുണ്ട്. പാലക്കാട് വെച്ച് ഒരു യുവതിയുടെ ബാഗ് തട്ടിപ്പറിച്ച കേസിലും ടാബ്,പണം എന്നിവ കവര്‍ന്ന കേസിലും പ്രതി ഉള്‍പ്പെട്ടതായി പോലിസ് പറഞ്ഞു. ചെന്നൈയില്‍ നിന്നും മോഷണം നടത്തിയ പള്‍സര്‍ ബൈക്കും പോലിസ് പിടികൂടിയിട്ടുണ്ട്. പ്രതിയുടെ കീഴില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളും മോഷണത്തിനു സഹായികളായുണ്ട്. എസ്പി ദബേഷ്‌കുമാര്‍ ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം സിഐ സണ്ണിചാക്കോ, എസ്‌ഐ പി വിഷ്ണു, എം അസൈനാര്‍, എ എസ്.ഐ രവീന്ദ്രന്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക