|    Jan 18 Wed, 2017 3:46 pm
FLASH NEWS

മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പിടിയില്‍

Published : 3rd February 2016 | Posted By: SMR

മാനന്തവാടി: നിരവധി വാഹന മോഷണക്കേസുകളിലെ പ്രതിയായ യുവാവിനെ മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടി. 100 ഗ്രാം കഞ്ചാവുമായി വടകര ആയഞ്ചേരി താഴെ വാരാരത്ത് അഷ്‌കര്‍ സലീമി(32)നെയാണ് തോല്‍പ്പെട്ടിയില്‍ പരിശോധന നടത്തുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടിയത്.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഉപയോഗിച്ചിരുന്ന കെഎല്‍ 40 1293 രജിസ്റ്റര്‍ നമ്പര്‍ ബൈക്ക് കഴിഞ്ഞ മാസം 24ന് മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ നിന്നു കളവ് പേയതാണെന്നു ബോധ്യമായത്.
മഞ്ചേരി, വടകര, മുക്കം, പയ്യോളി സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ ഭണ്ഡാരം കവര്‍ച്ച, വാഹന മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസുകളുണ്ട്.
റേഞ്ച് സിഐ ഷിബു, ഇന്‍സ്‌പെക്ടര്‍ ജോസഫ്, പ്രിവന്റീവ് ഓഫിസര്‍മാരായ കെ ഷാജി, പ്രദീപ്, പ്രകാശ്, സജീവന്‍, സന്തോഷ് എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക