മോഷ്ടിച്ച കാര്‍ സംസ്ഥാനത്തെത്തിച്ച് വില്പന; പ്രതി റിമാന്‍ഡില്‍
Published : 22nd July 2016 | Posted By: SMR
ചാലക്കുടി: മുംബൈയില്‍ നിന്നും മോഷ്ടിച്ച കാര്‍ കേരളത്തില്‍ കൊണ്ടുവന്ന് വില്പന നടത്തി പണം തട്ടിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതിയെ റിമാന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട എടക്കുളം സ്വദേശി മുക്കുപറമ്പില് അഭിലാഷി(26)നെയാണ് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും ചാലക്കുടി പോലിസ് അറസ്റ്റ് ചെയ്തത്.
മുംബൈയില്‍ ഉപയോഗിച്ച ഇന്നോവകാര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിതരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചാലക്കുടി സ്വദേശിയായ ടിന്റോ എന്നയാളില്‍ നിന്നും എട്ടരലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് അയപ്പിച്ച് മുംബൈയില്‍ നിന്നും മോഷ്ടിച്ച് കൊണ്ടുവന്ന കാര്‍ കൊടുത്ത് പണം തട്ടിയ കേസിലാണ് അറസ്റ്റ്. 2015 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷ്ടിച്ച് വില്പന നടത്തിയ ഇന്നോവ കാര്‍ പിന്നീട് മുംബൈ പോലിസെത്തി തിരികെ കൊണ്ടുപോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ടിന്റോ ചാലക്കുടി പോലിസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രധാന പ്രതി അഭിലാഷും സഹായികളായ മുംബൈ സ്വദേശികളായ ഹേംരാജ്, വിദ്യാസഗര്‍ എന്നിവരും ഒളിവില്‍ പോയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല.
തുടര്‍ന്ന് പ്രതികള്‍ക്കെതിരേ കോടതിയില്‍ നിന്നും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പ്രതികള്‍ മുംബൈയില്‍ ഉണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചാലക്കുടി പോലിസ് മുബൈയിലെത്തി ഹേംരാജിനേയും വിദ്യാസാഗറിനേയും പിടികൂടി.
ഇതിനിടെ പ്രധാന പ്രതി അഭിലാഷ് മുംബൈയില്‍ നിന്നും കേരളത്തിലേക്ക് വിമാന മാര്‍ഗം മുങ്ങി. ഇതറിഞ്ഞ പോലിസ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പ്രധാന പ്രതിയായ അഭിലാഷിനെ കൈയോടെ പിടികൂടുകയായിരുന്നു. കോടതിയല്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.