|    Jan 20 Fri, 2017 9:21 am
FLASH NEWS

മോഷ്ടിച്ച ആംബുലന്‍സുമായി കുട്ടി ഡ്രൈവര്‍ മദ്യലഹരിയില്‍ നഗരം ചുറ്റി

Published : 7th September 2016 | Posted By: SMR

ചെങ്ങന്നൂര്‍: മദ്യലഹരിയില്‍ മോഷ്ടിച്ച ആംബുലന്‍സുമായി ലൈറ്റും സൈറനും മുഴക്കി നഗരത്തിലൂടെ കുട്ടി ഡ്രൈവര്‍ പാഞ്ഞത് ഭീതി പരത്തി.  മതിലുകളിലും എതിരെ വന്ന നിരവധി വാഹനങ്ങളിലും ഇടിച്ചിട്ടും നിര്‍ത്താതെ ഓടിച്ച വാഹനം കീഴ്‌ചേരിമേല്‍ ശാസ്താംകുളങ്ങര ഭാഗത്തുവെച്ച് നാട്ടുകാര്‍ തടഞ്ഞ് കുട്ടി ഡ്രൈവറെ ചെങ്ങന്നൂര്‍ പൊലീസിന് കൈമാറി.
പാണ്ടവന്‍പാറ കല്ലുവരുമ്പ് ഭാഗത്ത് താമസിക്കുന്ന പതിനേഴുവയസ്സുകാരന്‍ തന്റെ വീടിന്റെ സമീപത്തുള്ള വാടകവീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന മഹനീയം എന്ന ആംബുലന്‍സ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് തട്ടിയെടുത്ത്. തുടര്‍ന്ന് ഒരു മണിക്കൂറോളം നഗരവാസികളെ പരിഭ്രാന്തരാക്കി നഗത്തിലൂടെ പാഞ്ഞുനടന്നു. പ്രവാസി മലയാളിയായ മഴുക്കീര്‍ പ്രാവിന്‍കൂട് കാവനാല്‍ റജിയുടെതാണ് ആംബുലന്‍സ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് വാഹനം ഉപയോഗിച്ചിരുന്നത്. ആംബുലന്‍സിന്റെ താക്കോല്‍ സ്ഥിരമായി സൂക്ഷിക്കുന്ന സ്ഥലം മനസ്സിലാക്കി അവിടെനിന്നാണ് കുട്ടിക്കുറ്റവാളി തക്കോല്‍ കൈക്കലാക്കിയത്.
വിവിധ അപകടങ്ങളില്‍ ആംബുലന്‍സിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. മുന്‍പും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെ സമാനരീതയില്‍ തട്ടിയെടുത്ത് ഓടിച്ച് അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയെ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു. എന്നാല്‍ ആംബുലന്‍സിനുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാതെ പൊലീസ് സ്റ്റേഷനില്‍നിന്നും കൊണ്ടുപോകില്ലെന്ന നിലപാടിലാണ് ഉടമ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക