|    Sep 21 Fri, 2018 7:03 pm
Home   >  Todays Paper  >  page 9  >  

മോഷ്ടിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ 18ാം വയസ്സില്‍ കണ്ടെത്തി

Published : 15th January 2017 | Posted By: fsq

 

വാഷിങ്ടണ്‍: നവജാത ശിശുവായിരിക്കേ ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെ ആശുപത്രിയില്‍നിന്നു മോഷ്ടിക്കപ്പെട്ട പെണ്‍കുട്ടിയെ 18 വര്‍ഷത്തിനു ശേഷം കണ്ടെത്തി. 1998ല്‍ തട്ടിക്കൊണ്ടു പോകപ്പെട്ട കാമിയാ മോബ്‌ലിയെയാണ് ഒരു വ്യാഴവട്ടത്തിനിപ്പുറം സൗത്ത് കാരലൈനയില്‍ ജീവനോടെ കണ്ടെത്തിയത്. മോബ്‌ലിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 51കാരിയായ ഗ്ലോറിയ വില്ല്യംസിനെതിരേ വാള്‍ട്ടര്‍ബോറോ അധികൃതര്‍ കേസെടുത്തു. മോബ്‌ലിയെ മറ്റൊരു പേരിലാണ് ഗ്ലോറിയ തന്റെ കൂടെ പാര്‍പ്പിച്ചിരുന്നത്. ഇപ്പോള്‍ യുഎഫ് ഹെല്‍ത്ത് ജാക്‌സണ്‍വില്ലെ എന്നറിയപ്പെടുന്ന സ്ഥാപനത്തില്‍ നിന്ന് ആരോഗ്യസംരക്ഷണ പ്രവര്‍ത്തകയുടെ വേഷത്തിലെത്തിയാണ് ഗ്ലോറിയ കുട്ടിയുമായി കടന്നുകളഞ്ഞത്. ജനിച്ച് ഒമ്പതു മണിക്കൂറിനകമായിരുന്നു സംഭവം. അന്നു മുതല്‍ ജാക്‌സണ്‍വീല്‍ പോലിസ് ഈ കേസ് അന്വേഷിക്കുന്നതാണ്. 2500ഓളം സൂചനകളാണ് 18 വര്‍ഷത്തിനിടെ കേസുമായി ബന്ധപ്പെട്ട് പോലിസ് ശേഖരിച്ചത്. കുഞ്ഞ് ജനിച്ച സമയത്ത് ശേഖരിച്ച ഡിഎന്‍എയുമായി ചേര്‍ച്ചയുള്ള ഡിഎന്‍എ വ്യാഴാഴ്ചയാണ് ലഭിച്ചത്. ഇതാണ് പെണ്‍കുട്ടിയെ യഥാര്‍ഥ മാതാപിതാക്കളുടെ അടുത്തേക്കെത്തിക്കുന്നതിന് സഹായിച്ചത്. ഇത്തരത്തിലൊരു കേസ് ഏറെ വര്‍ഷത്തിനു ശേഷമാണ് രാജ്യത്തുണ്ടാവുന്നതെന്ന് പോലിസ് മേധാവി പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss