|    Oct 17 Wed, 2018 8:45 am
FLASH NEWS

മോഷ്ടാവ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു

Published : 24th September 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ഒരു മാസമായി പിടികിട്ടാപ്പുള്ളിയായ മോഷ്ടാവ് നാട്ടുകാരുടെ ഉറക്കം കെടുത്തി  വിലസുന്നു. ഇതിനു പുറമേ മോഷ്ടാവിന്റെ  പടം പോലിസുകാര്‍ തന്നെ പ്രദേശത്തെ ജനങ്ങള്‍ക്ക് വാട്‌സാപ്പിലൂടെയും അല്ലാതെയും എത്തിച്ചു കൊടുത്തിട്ടുണ്ട്. ഇയാളെ കണ്ടാല്‍ ഉടന്‍ അറിയിക്കുന്നതിനായി.കാഞ്ഞിരപ്പള്ളി ടൗണിന്റെ പരിസര പ്രദേശങ്ങളായ മേലാടുതകടി, കല്ലുങ്കല്‍ കോളനി, നച്ചിപ്പറമ്പ്,പാറക്കടവ്, കൊടുവന്താനം മേഖലയിലാണ് മോഷ്ടാവ് രാത്രി സമയങ്ങളില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. പാതിരാത്രി ഒറ്റപ്പെട്ട വീടുകളിലാണ് കൂടുതലും മോഷണശ്രമങ്ങള്‍ നടക്കുന്നത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ എത്തി വാതിലില്‍ മുട്ടിവിളിച്ച ശേഷം തുറക്കാന്‍ ഭീഷണിപ്പെടുത്തുക, രാത്രിയില്‍ വീടുകളുടെ വാതിലുകള്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുക തുടങ്ങി മോഷണശ്രമങ്ങള്‍ ദിവസേന നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.ഒറ്റയ്ക്ക് എത്തുന്ന ഇയാളെ നേരില്‍ കണ്ടവരുമുണ്ട്. വീട്ടുകാര്‍ ബഹളം വയ്ക്കുമ്പോഴേക്കും ഓടിമറയും. ഒരു മാസമായി രാത്രി സമയങ്ങളില്‍ പോലിസും നാട്ടുകാരും പണിപ്പെട്ടിട്ടും കള്ളനെ പിടികൂടുവാന്‍ കഴിഞ്ഞിട്ടില്ല. നാച്ചിപ്പറമ്പിന് സമീപത്തുള്ള റബര്‍ത്തോട്ടത്തില്‍ ഒറ്റയ്ക്കുള്ള വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്നവര്‍ നാട്ടില്‍ പോയ ദിവസങ്ങളില്‍ ആളൊഴിഞ്ഞ ഇവിടെ ഇയാള്‍ താമസിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളില്‍ കുറവു വന്നതാണ് സംശയത്തിന് കാരണം. മോഷ്ടാവ് ഇവിടെ ഭക്ഷണം പാകം ചെയ്തു കഴിച്ച് പകല്‍ തങ്ങിയതായും സംശയിക്കുന്നു.പല വീടുകളുടെയും മുറ്റത്ത് ഉണക്കാനിട്ടിരുന്ന തുണികളും നഷ്ടപ്പെട്ടിട്ടുണ്ട്. മേലാട്ടുതകടിയില്‍ സ്ത്രീയും കുട്ടിയും തനിച്ചു താമസിച്ചിരുന്ന വീടിന്റെ വാതിലില്‍ മുട്ടിവിളിച്ച് കതകു തുറക്കാന്‍ ഭീഷണിപ്പെടുത്തി. വീട്ടുകാര്‍ ബഹളം വച്ച് അയല്‍ക്കാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി മറഞ്ഞു. മേഖലയിലെ യുവാക്കള്‍ സംഘം ചേര്‍ന്ന് രാത്രി സമയത്ത് നിരീക്ഷണവും തിരച്ചിലും നടത്തുന്നുണ്ട്. മോഷ്ടാവിനെ  പിടികൂടാന്‍ ആധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന്  ആവശ്യം ശക്തമായിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss