|    Jan 22 Sun, 2017 11:34 am
FLASH NEWS

മോഷ്ടാവെന്ന് കരുതി പോലിസ് മര്‍ദിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍

Published : 1st October 2016 | Posted By: Abbasali tf

തൊടുപുഴ: മോഷ്ടാവെന്നു കരുതി നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ച ഫാഷന്‍ ഡിസൈനറായ യുവാവിനു ക്രൂരമര്‍ദനം. മൂന്നുദിവസം കസ്റ്റഡിയില്‍ വച്ചാണ് മുവാറ്റുപുഴ പോലിസ് മര്‍ദിച്ചത്.  ശരീരമാസകലം ഗുരുതരമായ പരിക്കേറ്റ യുവാവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങല്‍ കൊട്ടിയോട് മോളി കോട്ടേജില്‍ പ്രതീഷി(36)നാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം മുവാറ്റുപുഴ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഷണങ്ങള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് വാഴക്കുളം ആനിക്കാട് വാടകയ്ക്ക് താമസിച്ചിരുന്ന പ്രതീഷിനെ ഒരു സംഘമാളുകള്‍ മോഷ്ടാവിന്റെ രൂപസാദൃശ്യമുള്ളതായി ആരോപിച്ച് വാഹനത്തില്‍ കയറ്റി മൂവാറ്റുപുഴ പോലിസ് സ്‌റ്റേഷനില്‍ കഴിഞ്ഞ മാസം 26നു ഹാജരാക്കിയത്. സപ്തംബര്‍ 22നു പ്രതീഷ് ആറ്റിങ്ങലില്‍ നിന്നു ചില വര്‍ക്കുകള്‍ തീര്‍ക്കാനാണ് മൂവാറ്റുപുഴയിലെത്തിയത്. പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചേശഷം വലിയ ഒരു റൂമിനകത്ത് കയറ്റിനിര്‍ത്തി മോഷണക്കുറ്റങ്ങള്‍ ആരോപിച്ച് മര്‍ദനം ആരംഭിച്ചു. സ്റ്റേഷനിലെ ഏഴ് പോലിസുകാരാണ് മര്‍ദനം അഴിച്ചുവിട്ടത്. ആദ്യം വിരലിനിടയിലൂടെ ചൂരല്‍ കയറ്റി. പീന്നീട് ദേഹമാസകലം ചൂരലിനിടിച്ചു.  വസ്ത്രം മാറ്റിയതിനുശേഷം ദേഹത്തുടനീളം മുളകുപൊടി വിതറി.  കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ചൂട് വെള്ളം തലയില്‍ക്കൂടി ഒഴിച്ച് പൊള്ളിച്ചു.  മൂന്ന് ദിവസം ഇത്തരത്തിലുള്ള പീഡനം തുടര്‍ന്നു. ഭര്‍ത്താവിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ ഭാര്യ മോളി സ്‌റ്റേഷനുമുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് നിലവിളിച്ചപ്പോഴാണ് പോലിസുകാര്‍ പ്രതീഷിനെ പുറത്ത് വിട്ടത്. വിരലുകള്‍ ചലിപ്പിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയിലാണ് പ്രതീഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.  മുവാറ്റുപുഴയിലെ ആശുപത്രിയില്‍ യുവാവിനെ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ ആരും അവിടെ ചികില്‍സ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നു  തൊടുപുഴയില്‍ എത്തിക്കുകയായിരുന്നു. പ്രതീഷ് തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്് വാങ്ങി വിദഗ്ധ ചികിത്സക്കായി ഇന്നലെ രാത്രി തിരുവനന്തപുരത്തേക്ക് പോയി. മര്‍ദനത്തിനെതിരെ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി കൊടുക്കാനൊരുങ്ങുകയാണ് പ്രതീഷ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക