|    Mar 28 Tue, 2017 5:40 pm
FLASH NEWS

മോഷണ വാഹനങ്ങള്‍ പൊളിച്ചു വില്‍പ്പന; ഒന്നാം പ്രതി കീഴടങ്ങി

Published : 30th September 2016 | Posted By: Abbasali tf

തൊടുപുഴ: മോഷണ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന സംഘത്തിലെ ഒന്നാം പ്രതി തൊടുപുഴ പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉടുമ്പന്നൂര്‍ പാറേക്കവല എറമ്പത്ത്് ഷെഫീഖ് (28) ആണ് തൊടുപുഴ പോലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പോലിസ് സ്റ്റേഷനിലെത്തിയത്. കീഴടങ്ങിയ പ്രതി തൊടുപുഴ സിഐ ഓഫിസില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും മോഷണം വിശദികരിച്ച സിഐയെയും ഭീഷണിപ്പെടുത്തി. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്ന് വെല്ലുവിളിച്ചാണ് പ്രതി സ്റ്റേഷനില്‍ നിന്ന് കോടതിയിലേയ്ക്കു പോയത്. കരിമണ്ണൂര്‍, കാളിയാര്‍, വാഴക്കുളം, തൊടുപുഴ, പാല എന്നിവിടങ്ങളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ഷെഫീഖെന്നു തൊടുപുഴ സിഐ പറഞ്ഞു. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കാളിയാര്‍ പോലിസ് നേരത്തേ പിടികൂടിയിരുന്നു. കണ്ണൂര്‍ പടിയൂര്‍ അമ്പാട്ട് വീട്ടില്‍ രമേശന്‍ (45), തമിഴ്‌നാട് നാഗര്‍കോവില്‍ മീനാക്ഷിപുരം നാഗരാജ് (40) എന്നിവരാണ് അറസ്റ്റിലായത്. രണ്ടു മാസം മുമ്പാണ് വണ്ടമറ്റത്ത് ഐസ്‌ക്രീം ഫാക്ടറിയുടെ പിക്ക് അപ്പ് ലോറി മോഷണം പോയത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന വേരുകളുള്ള സംഘം പിടിയിലായത്. പത്തനംതിട്ട മലായാലപ്പുഴ വടക്കേക്കര വീട്ടില്‍ ശിവശങ്കരപ്പിള്ള(65),പാലക്കാട് കോട്ടപ്പാറ പൂവത്താനിയില്‍ സണ്ണി(44),പത്തനതിട്ട കോഴഞ്ചേരി ഇടശേരിയത്ത് വീട്ടില്‍ ബിന്‍ജു (35) എന്നിവരെ തൊടുപുഴ, കരിങ്കുന്നം പോലിസിന്റെ സംയുക്ത അന്വേഷണ സംഘം പിടികൂടിയിരുന്നു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി കൂടി പിടിയിലാവാനുള്ളതായി സിഐ അറിയിച്ചു.കാളിയാര്‍ സിഐ അസീസ്, തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഉബൈസ്, ഷംസ്, വിജേഷ്, ജിമ്മി, സഞ്ജയ്, ഡിവൈഎസ്പിയുടെ ഷാഡോ പോലിസുകാരായ എസ്‌ഐ ടിആര്‍ രാജന്‍, എഎസ്‌ഐ അശോകന്‍, അരുണ്‍, ഉണ്ണികൃഷ്ണന്‍ എന്നിവരാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day