|    Oct 22 Mon, 2018 12:26 am
FLASH NEWS

മോഷണ കേസ് പ്രതി ട്രെയിനില്‍ നിന്നും ചാടി രക്ഷപെട്ടു

Published : 21st September 2017 | Posted By: fsq

 

കൊല്ലം: കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുവരുമ്പോള്‍ മോഷണകേസ് പ്രതി ട്രെയിനില്‍ നിന്നും ചാടി രക്ഷപെട്ടു. കോടതിയില്‍ ഹാജരാക്കിയശേഷം ജയിലിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലിസുകാരെ കബളിപ്പിച്ച് പ്രതി രക്ഷപെട്ടത്. വിവിധ മോഷണകേസുകളില്‍ പ്രതിയായ മുളന്തുരുത്തി സ്വദേശി ഫാന്റം ഷാജി എന്ന് അറിയപ്പെടുന്ന ഷാജി(36) ആണ് രക്ഷപെട്ടത്. മോഷണകേസുമായി ബന്ധപ്പെട്ട് പിറവം കോടതിയില്‍ ഹാജരാക്കിയ ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് കൊണ്ടുവരുന്നതിനിടെ ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്നും തിരുവന്തപുരേത്തേയ്ക്ക് കൊച്ചി ജെറാള്‍ഡ് കൊച്ചുവേളി എക്‌സ്പ്രസ് കൊല്ലം എസ്എന്‍ കോളജിന് സമീപത്ത് എത്തിയപ്പോഴാണ് പ്രതി ട്രെയിനില്‍ നിന്നും ചാടി രക്ഷപെട്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ ട്രെയിന്‍ പിടിച്ചിടുകയും സമീപപ്രദേശങ്ങളില്‍ പ്രതിക്കായി തെരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ പ്രതിയെ കണ്ടുകിട്ടിയില്ല. ഇരവിപുരം പോലിസിനാണ് അന്വേഷണ ചുമതല. പ്രതിയെ വിലങ്ങ് അണിയിപ്പിച്ചിരുന്നില്ലെന്ന് ഇരവിപുരം പോലിസ് പറഞ്ഞു. ഇതിനുശേഷം ഏറെ വൈകിയാണ് ട്രെയന്‍ ഓടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss